Image

സംവിധായകനും തിരക്കഥാകൃത്തുമായ കെ ആര്‍ മോഹനന്‍ നിര്യാതനായി

Published on 25 June, 2017
സംവിധായകനും തിരക്കഥാകൃത്തുമായ കെ ആര്‍ മോഹനന്‍ നിര്യാതനായി


തിരുവനന്തപുരം:സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ കെ.ആര്‍.മോഹനന്‍ (69) നിര്യാതനായി. ഉദരരോഗത്തെ തുടര്‍ന്ന്‌ ഒരാഴ്‌ച്ചയായി ചികിത്സയിലായിരുന്ന കെ.ആര്‍.മോഹനന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്‌ അന്തരിച്ചത്‌. ഇതിനിടെ രണ്ടു തവണ ഉദര ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നു' 

കലാഭവനില്‍ 6.30നു പൊതുദര്‍ശനത്തിനു വച്ച ശേഷം മുടവന്‍മുകളിലെ വീട്ടിലെത്തിച്ച മൃതദേഹം . തു ടര്‍ന്ന്‌ ചാവക്കാട്ടേക്കു കൊണ്ടു പോയി.അശ്വത്ഥാമാവ്‌ , പുരുഷാര്‍ഥം, സ്വരൂപം എന്നീ സിനിമകള്‍. സംവിധാനം ചെയ്‌തു.സംസ്‌കാരം തിങ്കളാഴ്‌ച

കെ ആര്‍ മോഹനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. 

അദ്ദേഹം സംവിധാനം ചെയ്‌ത സ്വരൂപം, അശ്വത്ഥാമാ, പുരുഷാര്‍ത്ഥം എന്നീ സിനിമകള്‍ മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക