Image

ദിലീപിന്‌ പിന്തുണയുമായി സലീം കുമാര്‍

Published on 25 June, 2017
ദിലീപിന്‌ പിന്തുണയുമായി സലീം കുമാര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്‌ പിന്തുണയുമായി സലീം കുമാര്‍ രംഗത്ത്‌. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ സലീം കുമാറിന്റെ പ്രതികരണം.

 ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴ്‌ വര്‍ഷം മുമ്പ്‌ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ്‌ റീലുകളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്‌ എന്നാണ്‌ സലീം കുമാര്‍ പറയുന്നത്‌. 

പള്‍സര്‍ സുനിയേയും നടിയേയും നുണപരിശോധനയ്‌ക്ക്‌ വിധേയരാക്കണം എന്നും അങ്ങനെ ഒരു നുണപരിശോധന നടത്തിയാല്‍ അവിടെ തീരും കാര്യങ്ങള്‍എന്നും സലീം കുമാര്‍ ആവശ്യപ്പെടുന്നുണ്ട്‌. 

 നടന്‍ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ്‌ സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാല്‍ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്‌സ്‌ റീലുകളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്‌. അതിന്റെ ആദ്യ ട്വിസ്റ്റ്‌ നമ്മള്‍ 2013 -ല്‍ കണ്ടതാണ്‌.

ദിലീപ്‌ -മഞ്‌ജു വാരിയര്‍ ഡിവോഴ്‌സ്‌- സലീം കുമാര്‍ തന്‍റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. 

 പിന്നീട്‌ പലരാല്‍ പല വിധത്തില്‍ ആ കഥയ്‌ക്ക്‌ മാറ്റം വരുത്തി. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വരെ ദിലീപിന്റെ പേര്‌ വലിച്ചിഴച്ചു. 

ഈ കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ദിലീപിനെ ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ്‌ വെളിവാക്കുന്നത്‌. 
 സംഭവം നടന്നു അഞ്ചു മാസങ്ങള്‍ക്ക്‌ ശേഷം ഇപ്പോഴാണ്‌ മറ്റൊരു വഴിത്തിരിവില്‍ എത്തി ചേര്‍ന്നിരിക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക