Image

സര്‍ എന്ന് വിളിച്ച വരുണിനോടും അര്‍ജുനോടും പ്രഭാസ് പറഞ്ഞത്

Published on 25 June, 2017
 സര്‍ എന്ന് വിളിച്ച വരുണിനോടും അര്‍ജുനോടും പ്രഭാസ് പറഞ്ഞത്


ബാഹുബലി 2 ഹിന്ദി പതിപ്പ് ബോളിവുഡില്‍ വന്‍ വിജയമായിരുന്നു. കരണ്‍ ജോഹറാണ് ബോളിവുഡില്‍ ചിത്രം വിതരണത്തിനെത്തിച്ചത്. ചിത്രം വന്‍ വിജയമായതോടെ സന്തോഷം പങ്ക് വെക്കാന്‍ ഗംഭീര പാര്‍ട്ടിയാണ് നടത്തിയത്. പ്രഭാസ്, റാണ ദഗ്ഗുപദി എന്നിവരെ കൂടാതെ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അര്‍ജുന്‍ കപൂര്‍, ആദിത്യറോയ് കപൂര്‍ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

പാര്‍ട്ടിക്കിടയില്‍ താരങ്ങളായ വരുണ്‍ ധവാനും അര്‍ജുന്‍ കപൂര്‍ എന്നിവര്‍ പ്രഭാസിനെ 'പ്രഭാസ് സര്‍' എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. ഇത് കേട്ട പ്രഭാസ് തന്നെ സര്‍ എന്ന് ചേര്‍ത്ത് വിളിക്കേണ്ടെന്നും പ്രഭാസ് എന്ന് മാത്രം വിളിച്ചാല്‍ മതിയെന്നും ആവശ്യപ്പെടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക