Image

മോഡി-ട്രംപ്‌ ആദ്യ കൂടിക്കാഴ്‌ച്ച ഇന്ന്‌

Published on 25 June, 2017
മോഡി-ട്രംപ്‌ ആദ്യ കൂടിക്കാഴ്‌ച്ച ഇന്ന്‌


പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപുമായി കൂടിക്കാഴ്‌ച്ച നടത്തും. മോഡിയുടെ അഞ്ചാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്‌. ഇന്ത്യ-  അമേരിക്ക ബന്ധത്തിലെ പുതിയ അധ്യായമാണ്‌ ഇന്നത്തെ കൂടിക്കാഴ്‌ച്ച എന്നാണ്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്‌. ഊഷ്‌മളമായ സ്വീകരണമാണ്‌ മോഡിക്ക്‌ അമേരിക്കയില്‍ ലഭിച്ചത്‌. 

ഭീകരവാദം, പ്രതിരോധ പങ്കാളിത്തം, സാമ്പത്തിക വ്യവസായ രംഗത്തെ പങ്കാളിത്തം എന്നിവ ചര്‍ച്ചയാകുമെന്നാണ്‌ കരുതുന്നത്‌. സമാന താത്‌പര്യങ്ങളുള്ള നേതാക്കള്‍ തമ്മിലെ ആദ്യ കൂടിക്കാഴ്‌ച്ച എന്ന നിലയില്‍ ഇന്നത്തെ സന്ദര്‍ശനത്തെ അന്താരാഷ്ട്ര മാധ്യമങ്ങളും പ്രാധാന്യത്തോടെയാണ്‌ കാണുന്നത്‌.

ഇന്നലെ അമേരിക്കയിലെത്തിയ പ്രധാന മന്ത്രി വിര്‍ജീനയിലെ ഒരു സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക