Image

സ്വര്‍ണക്കൊടിമരം: പൊലീസ് വാദം തെറ്റാണെന്ന് കുമ്മനം

Published on 26 June, 2017
സ്വര്‍ണക്കൊടിമരം: പൊലീസ് വാദം തെറ്റാണെന്ന് കുമ്മനം
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമായാണെന്ന പൊലീസ് വാദം തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ല. ഇക്കാര്യത്തെപ്പറ്റി തിരുപ്പതിയിലെ തന്ത്രിമുഖ്യന്‍മാര്‍ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതന്‍മാരോട് താന്‍ ചര്‍ച്ച നടത്തിയെന്ന് കുമ്മനം പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ അവിടെയെങ്ങും ഇത്തരമൊരു ആചാരം ഉള്ളതായി അവര്‍ക്കാര്‍ക്കും അറിവില്ല. 

ഈ വിവരം പിന്നെ എവിടെ നിന്ന് കിട്ടിയതാണെന്ന് ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെ ലഘൂകരിച്ച് തള്ളിക്കളയാനാണ് ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ തുടക്കം മുതലേ ശ്രമിച്ചത്. അതിന്റെ ചുവടു പിടിച്ചാണ് ഐജിയും ഇപ്പോള്‍ ഇത്തരമൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞവര്‍ഷവും കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതാണ്.

സ്വര്‍ണ്ണക്കൊടിമരം തകര്‍ക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍ പൊലീസ് നിലപാട് അപകടരമാണ്. 

ശബരിമലയില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
Join WhatsApp News
നന്ദിനി പശു 2017-06-26 09:39:59
ഞാനൊരു പശുവാണ്
എന്നെ ദൈവമാക്കുന്നവർ
രാത്രിയിലെന്നെ  കൊന്നു തിന്നുകയും
കൂടെ മദ്യപിക്കുകയും ചെയ്യുന്നു
കപടഭക്തർ, പിറ്റേന്ന് പ്രഭാതത്തിൽ
എന്നെ വെട്ടിവിറ്റ് ഉപജീവനം കഴിയ്ക്കുന്നവരെ
വെട്ടി കൊന്നു പകൽകൊള്ളചെയ്യുന്നു.
എന്ന്റെ അവതാര ലക്‌ഷ്യം
പാൽ ചുരത്തുകയും പശു ഇറച്ചിയായി
നിങ്ങളെ സേവിക്കുകയുമാണ്
ഇത് ബ്രഹ്മ കല്പിതമാണ്
ഞാൻ ദൈവമല്ല ദൈവസൃഷ്ടിയാണ്
നിങ്ങളുടെ ചട്ടികളിൽ ഇറച്ചിയായി
നിങ്ങളെ സേവിക്കണമെനിക്ക്
നിങ്ങളുടെ മദ്യപാനത്തിന്
എരിവേകുന്ന ഇറച്ചിക്കറിയായി
പാവങ്ങൾ പനങ്കള്ളടിക്കുമ്പോൾ
പുരോഹിതന്മാരും തന്ത്രിമാരും,
മന്ത്രിമാരും ദേവസബോർഡ് മെമ്പേഴ്‌സും
കല്ലടിച്ചാനന്ദ നൃത്തം ചവിട്ടുമ്പോൾ
എന്നെ ദൈവമായി ചിത്രീകരിച്ച്
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തുനിയുമ്പോൾ
ഞാൻ ഇറച്ചിക്കറിയായ് കൂടിയുണ്ടാവും
അതാണെന്റെ ജന്മ സാഫല്യം   
വെറുതെ വിടുക പാവങ്ങളുടെ
കഴുത്തുവെട്ടാതെ കാപട്യമേ 
കുടിലബുദ്ധികുമ്മനമെ

beefeater 2017-06-26 06:39:45
ബീഫ് കയ്യിലുണ്ടേന്നു പറഞ്ഞു ആളെ കൊല്ലുന്ന ഉത്തരേന്ത്യന്‍ ശൈലി ഒന്നു പരീക്ഷിച്ചാലോ? ബീഫ് സംബന്ദിച്ച് ഏതോ വിവര ദോഷികള്‍ ഉണ്ടാക്കിയ ചട്ടം ന്യായീകരിക്കാന്‍ സുരേന്ദ്രനും മറ്റും പാടുപെടുന്നു. അവര്‍ക്ക് ദൈവം. നമുക്കു ഭക്ഷണം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക