Image

യുദ്ധകാവ്യ രചയിതാക്കളെ തേടി മരണം (ജോസ് പിന്റോ സ്റ്റീഫന്‍)

Published on 26 June, 2017
യുദ്ധകാവ്യ രചയിതാക്കളെ തേടി മരണം (ജോസ് പിന്റോ സ്റ്റീഫന്‍)
ജനനം പോലെ തന്നെയുള്ള മറ്റൊരു യാഥാര്‍ത്ഥമാണ് മരണം. എപ്പോള്‍? എവിടെ വെച്ച്? എങ്ങനെ? എന്നാര്‍ക്കുമറിയാത്ത, എന്നാല്‍ ആരെയും ഒഴിവാക്കാതെ, കടന്നുവരുന്ന യാഥാര്‍ത്ഥ്യം. ചിലര്‍ക്ക് നല്ല മരണം ലഭിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ഭയനാകമായ മരണം ലഭിക്കുന്നു. വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും എന്നാണല്ലോ പഴമൊഴി.

ഈയടുത്ത നാളില്‍ ന്യൂയോര്‍ക്ക് ഷീന്‍ സെന്ററില്‍ നടന്ന ഒരു ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ആര്‍ച്ച് ബിഷപ്പ് ഫുല്‍ട്ടണ്‍ ജെ. ഷീനിന്റെ ഓര്‍മ്മയ്ക്കായി ന്യൂയോര്‍ക്ക് അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷീന്‍ സെന്റര്‍.

കത്തോലിക്കാ സഭയെക്കുറിച്ചുള്ള ചര്‍ച്ചാ സമ്മേളനങ്ങള്‍, ഫിലിം പ്രദര്‍ശനങ്ങള്‍, നാടകം, സംഗീതം, മറ്റ് കലാരൂപങ്ങള്‍ എന്നിവ ഇവിടെ ഇടയ്ക്കിടെ അരങ്ങേറും. പല പ്രോഗ്രാമുകളും സൗജന്യമായി കാണാന്‍ അവസരമുണ്ട്.

പ്രൊഫസര്‍ ജോസഫ് പിയേഴ്‌സ് എഴുതിയ "ഡെത്ത് കംസ് ഫോര്‍ ദി വാര്‍ പൊയറ്റ്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കി അതേ പേരില്‍ തന്നെ നിര്‍മ്മിച്ച ഒരു കലാരൂപത്തെക്കുറിച്ചുള്ള ചര്‍ച്ചാ സമ്മേളനത്തിലാണ് ഞാന്‍ പങ്കെടുക്കുന്നത്. ആ കലാരൂപം ജൂണ്‍ 24 വരെ ഷീന്‍ സെന്ററില്‍ അരങ്ങേറി,

ഈ കലാരൂപത്തിന്റെ നിര്‍മ്മാതാവ് ഫാ. പീറ്റര്‍ കാമറോണ്‍ ഒ.പി, പ്രൊഫസര്‍ ജോസഫ് പിയേഴ്‌സ് എന്നിവര്‍ തമ്മിലുള്ള സംഭാഷണവും തുടര്‍ന്ന് സദസ്യരില്‍ നിന്നുള്ള ചോദ്യങ്ങളും ചേര്‍ന്ന ഈ ചര്‍ച്ചാവേദി വളരെ വിജ്ഞാനപ്രദമായിരുന്നു. ഫാദര്‍ പീറ്റര്‍ കാമറോണ്‍ ഒരു ഡൊമിനിക്കന്‍ വൈദികനും "മാഗ്‌നിഫിക്കത്ത്' എന്ന ആത്മീയ മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമാണ്. ജോസഫ് പീയേഴ്‌സ് അക്വിനാസ് കോളജിലെ സെന്റര്‍ ഫോര്‍ ഫെയ്ത്ത് ആന്‍ഡ് കള്‍ച്ചറല്‍ ഡയറക്ടറുമാണ്.

ഈ ഇന്റര്‍വ്യൂവില്‍ യുവത്വകാലത്തെ തന്റെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചും അതുവഴി ലഭിച്ച ജയില്‍ വാസത്തെക്കുറിച്ചും ജോസഫ് പിയേഴ്‌സ് വിവരിച്ചു. ജയില്‍വാസത്തിനിടയില്‍ തന്റെ കൈയില്‍ വന്നുപെട്ട ജപമാലയാണ് തന്നെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

ഈ ഇന്റര്‍വ്യൂവില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ചേര്‍ത്ത് ഞാന്‍ നിര്‍മ്മിച്ച വീഡിയോ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

ഐപാഡ് കൊണ്ട് റിക്കാര്‍ഡ് ചെയ്ത ഈ വീഡിയോയുടെ ഗുണനിലവാരം കണക്കിലെടുക്കരുതെന്ന് അപേക്ഷിക്കുന്നു. അതോടൊപ്പം ഷീന്‍ സെന്ററില്‍ ജൂലൈ 30 വരെ തുടരുന്ന "കോര്‍പ്പസ് മിസ്റ്റിക്കും' എന്ന മിക്‌സഡ് മീഡിയാ അര്‍ട്ട് വര്‍ക്ക് എക്‌സിബിഷന്‍ കാണാന്‍ ശ്രമിക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു. പ്രവേശനം സൗജന്യം. അതിനെക്കുറിച്ചുള്ള വീഡിയോ ലിങ്കും ചുവടെ ചേര്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. www.sheencenter.com

https://youtu.be/wqx9zgTTFWg
യുദ്ധകാവ്യ രചയിതാക്കളെ തേടി മരണം (ജോസ് പിന്റോ സ്റ്റീഫന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക