Image

ട്രമ്പ് ആന്‍ഡ് മോഡി (കണ്ടതും കേട്ടതും-ബി.ജോണ്‍ കുന്തറ)

Published on 26 June, 2017
ട്രമ്പ് ആന്‍ഡ് മോഡി (കണ്ടതും കേട്ടതും-ബി.ജോണ്‍ കുന്തറ)
ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളിലെ ഭരണ കര്‍ത്താക്കള്‍ അമേരിക്കയുടെ തലസ്ഥാനത്തു ഒരുമിക്കുന്നു. ഈ കൂടികാഴ്ച എല്ലാവിധത്തിലും ലോകശ്രദ്ധ പിടിച്ചെടുക്കും. ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം ഡെമോക്രസികള്‍ എന്നതു മാത്രമല്ല വാണിജ്യ, വ്യവസായ, സാംസ്‌കാരിക മേഖലകളിലും അഭേദ്യമായ സംസര്‍ഗ്ഗം നിലനില്‍ക്കുന്നു. 911 സംഭവവും മുബൈയ് ഭീകരാക്രമണവും ഇരു രാജ്യങ്ങളേയും രാജ്യരക്ഷ മേഖലകളിലും പങ്കുകാരാക്കി മാറ്റി.

ഇവിടെ ഈരണ്ടു ശക്തരായ ലോകനേതാക്കളുടെ ഭരണ രീതികള്‍ ഒന്നു പരിശോധിക്കാം. മോഡി ഒരു പരിധി വരെ സാധാരണ രാഷ്ട്രീയക്കാരനല്ല. ഡൊണാള്‍ഡ് ട്രമ്പോ ഒരു രാഷ്ട്രീയക്കാരനേയല്ല.. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയി കുറെ ഒക്കെ ഭരണ ചാതുര്യo കിട്ടിയിട്ടുണ്ട് എന്നാല്‍ ട്രംബിനോ പൊതുഭരണം കന്നിയും. മോഡി തന്റ്റെ സംസാരങ്ങളില്‍ കുറേ ഒക്കെ സംയമനം പാലിക്കും. രണ്ടുപേരും പുതിയ ആശയങ്ങള്‍ , രീതികള്‍ ഭരണരംഗത്തും രാജ്യത്തും കൊണ്ടുവരുന്നതിന് ഭയമുള്ളവരല്ല.

ഇന്ത്യയില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മോഡി നേതൃത്വം നല്‍കിയപ്പോള്‍ ഇന്ത്യയില്‍ മുഴങ്ങി കേട്ട ആശങ്ക ആയിരുന്നു മോദിയുടെ വംശീയത. ഇത് ഹിന്ദുക്കളല്ലാത്ത മറ്റു സമുദായങ്ങളെ മോശമായി ബാധിക്കും എന്നെല്ലാം. അതോപോലെതന്നെ അമേരിക്കയില്‍ നാം കണ്ടു ഡൊണാള്‍ഡ് ട്രമ്പിനെ ഒരു റെയിസിസ്റ്റ് ആക്കി മുദ്രകുത്തുന്ന പ്രവണത.

ട്രമ്പ് വൈറ്റ്ഹൗസില്‍ ആദ്യമായി ഒരു രാഷ്ട്ര തലവന് നല്‍കുന്ന ഔദ്യോഗിക വിരുന്നായിരിക്കും ഇന്ന് മോദിക്ക് നല്‍കുന്നത്. രണ്ടു നേതാക്കളും പ്രായോഗിക വാദികളാണ്. വിമര്‍ശനങ്ങള്‍ ഇവര്‍ക്ക് പുത്തരിയല്ല പ്രാധാന്യം കൊടുക്കുന്നുമില്ല.

രാജ്യത്തിന്റ്റെ സമ്പദ്ഘടന, മോഡിയുടെ സ്ലോഗന്‍ 'മേക് ഇന്‍ ഇന്ത്യ' ട്രംബിന്റ്‌റെയോ 'അമേരിക്ക ഫസ്റ്റ് ' പൊതുവെ രണ്ടു നേതാക്കള്‍ക്കും ഇരു രാജ്യങ്ങളിലും വേണ്ടുവോളം ആരാധകരുണ്ട്. ട്രമ്പ് യൂറോപ്യന്‍ ഭരണ നേതാക്കളുമായി യോജിച്ചു പോകുന്നതില്‍ കൂടുതല്‍ മോഡിയുമായി യോജിക്കും എന്നതില്‍ തര്‍ക്കമില്ല.

ഏഷ്യയില്‍ വിശ്വസിക്കാന്‍ പറ്റുന്ന ഒരു നേതാവാണ് മോഡി. ഇക്കാര്യം ട്രംബിന്റ്റെ ഭരണകൂടത്തിനറിയാം. തീവ്ര വാദികളുടെ ആക്രമങ്ങള്‍ക്ക് രണ്ടു രാജ്യങ്ങളും ഒരുപോലെ ഇരയാണ് . ഈരംഗത്തു രണ്ടുപേരുടേയും കാഴ്ചപ്പാട് ഒന്നുതന്നെ. ഇവിടെ തീവ്ര വാദികളെ ഉന്‍മൂലനം ചെയ്യുക രണ്ടു രാജ്യങ്ങളുടേയും സുരെഷക്ക് അത്യന്താപേഷിതം. ഇതിനു തെളിവാണ് ട്രമ്പ് അത്യാധുനിക 'ഡ്രോണ്‍ ' വിമാനങ്ങള്‍ ഇന്ത്യക്കു വില്‍ക്കുന്നത്.

ഈയുഗത്തില്‍ രണ്ടു രാജ്യങ്ങളേയും അകറ്റി നിര്‍ത്തുന്ന വിവാദവിഷയങ്ങള്‍ വളരെ വിരളം. അമേരിക്കയില്‍ ഇന്ത്യന്‍ വംശജരുടെ പങ്കാളിത്തം, സാന്നിദ്ധ്യംഎല്ലാ രംഗങ്ങളിലും സജീവം. നിക്കി ഹേലി യൂ .ന്‍ . അംബാസടര്‍ മുതല്‍ ആറു ജനപ്രതിനിധികള്‍ യൂ .സ് . കോണ്‍ഗ്രസിലും. വ്യവസായ വാണിജ്യ രംഗത്തുള്ളവരുടെ എണ്ണം ഇവിടെ പറയണ്ടല്ലോ.

മോഡിയുടെ ഈ സന്നര്‍ശനം എല്ലാ വിധത്തിലും രണ്ടു രാജ്യങ്ങള്‍ക്കും ഗുണമേ നല്‍കൂ രണ്ടു നേതാക്കള്‍ തുറന്ന മനസോടെ തമ്മില്‍ തമ്മില്‍ വേല വയ്ക്കില്ല എന്ന വിശ്വാസത്തില്‍ സംസാരിക്കുന്ന ഒരു രംഗമായിരിക്കും ഇന്നു നാം വൈറ്റ്ഹൗസില്‍ കാണുവാന്‍ പോവുന്നതെന്നില്‍ തീര്‍ച്ച കാണുന്നു. പ്രശ്‌നങ്ങള്‍ നിറഞ്ഞ ലോക വേദിയില്‍ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി ആയി മാറുന്നു ഇന്ത്യ.

ഒരുകാലത്തു യൂറോപ്പായിരുന്നു അമേരിക്കയുടെ പ്രധാന കൂട്ടാളി എന്നാല്‍ യൂറോപ്പിന്റ്റെ മുഖച്ചായ മാറിയിരിക്കുന്നു നേതാക്കള്‍ അവസര വാദികളായി തീര്‍ന്നിരിക്കുന്നു. ട്രബുമായി ഇണങ്ങി പോവുന്നവര്‍ വിരളം.

ഇനിയുള്ള കാലങ്ങളില്‍ യൂറോപ്പിനേയും അവിടത്തെ ഭരണനേതാക്കളേയും വിശ്വസിക്കുന്നതിലും ആശ്രയിക്കുന്നതിലും കൂടുതല്‍ ഇന്ത്യയേയും മോഡിയെ പ്പോലുള്ള ശക്ത നേതാക്കളേയും ശ്രദ്ധിക്കുന്നതാവും ഉത്തമം ഇത് ട്രമ്പിനെ പോലുള്ള ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക