ദമ്മാം:
പുണ്യങ്ങളുടെ പൂക്കാലമായ റംസാന്റെ വ്രതശുദ്ധി പൂർത്തിയാക്കി പെരുന്നാൾ
ആഘോഷങ്ങളിൽ മുഴുകുകയാണ് പ്രവാസലോകം. ഈ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ
നവയുഗം സാംസ്കാരികവേദി ദമ്മാം മേഖല കമ്മിറ്റി "പെരുന്നാൾ നിലാവ് - 2017"
എന്ന നൃത്ത സംഗീത കലാ സന്ധ്യ ഒരുക്കുന്നു.
ജൂൺ
27 ചൊവ്വാഴ്ച വൈകുന്നേരം 3.00 മണി മുതൽ, ദമ്മാം ബദർ അൽ റാബി
ആഡിറ്റോറിയത്തിൽ അരങ്ങേറുന്ന പെരുന്നാൾ നിലാവ് - 2017ൽ, കിഴക്കൻ
പ്രവിശ്യയിലെ മികച്ച പ്രവാസി കലാകാരന്മാരും ഗായകരും നർത്തകരും
അണിനിരക്കുന്ന കലാ സാംസ്കാരിക പരിപാടികളും പ്രവാസി കുടുംബസംഗമവും
ഉണ്ടാകും.
സൗദി
അറേബ്യയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, സാഹിത്യ, മാധ്യമ മേഖലകളിലെ
പ്രമുഖ രും, നൂറുകണക്കിന് പ്രവാസി കുടുംബങ്ങളും പങ്കെടുക്കുന്ന ഈ
ചടങ്ങിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും, കുടുംബങ്ങളെയും ക്ഷണിച്ചു
കൊള്ളുന്നതായി ദമ്മാം മേഖല കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂരും,
സംഘാടകസമിതി ചെയർമാൻ ഗോപകുമാറും പത്രക്കുറിപ്പിലൂടെ അറിയിച്ചു.