Image

ബഹ്റൈന്‍ ലാല്‍ കെയേര്‍സ് പെരുന്നാള്‍ ദിവസം തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചു

Published on 26 June, 2017
ബഹ്റൈന്‍ ലാല്‍ കെയേര്‍സ് പെരുന്നാള്‍ ദിവസം തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചു


മുപ്പത് ദിവസത്തെ വ്രതാനുഷ്ടാനങ്ങള്‍ക്കും ആത്മ നിയന്ത്രണത്തിനും ശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങിയ സഹോദരങ്ങള്‍ക്ക് വേണ്ടി സഹായഹസ്തവുമായി ലാല്‍ കെയേര്‍സ് ബഹ്റൈന്‍ ചെറിയ പെരുന്നാള്‍ ദിവസം  എക്കറിലെ ഒരു തൊഴിലാളീ കൃാംപില്‍ 40 ഓളം തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും അതൃാവശൃ സാധനങ്ങളും എത്തിച്ചു.

ഇഫ്താറുകള്‍ തികച്ചും അര്‍ഹരായവര്‍ക്കും ആവശൃക്കാരിലും എത്തിക്കുക എന്ന ലക്ഷൃത്തോടെ റമദാന്‍ മാസത്തിലെ എട്ടോളം ദിവസങ്ങളില്‍  സാധാരണക്കാരായ  തൊഴിലാളികള്‍ നിറഞ്ഞ ക്യാമ്പുകളിലും  പൊതുസ്ഥലങ്ങളിലും രണ്ടായിരത്തോളം ആളുകള്‍ക്ക്  ബഹ്റൈന്‍ ലാല്‍കെയേര്‍സ്  ഇഫ്താര്‍ സംഗമങ്ങളും കിറ്റ് വിതരണവും നടത്തിയ ശേഷമാണ് ചെറിയ പെരുന്നാള്‍ ദിവസം ഈ സഹായവുമായി എത്തിയത്. 

ലാല്‍ കെയേര്‍സ് ബഹ്റൈന്‍ പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം.ഫൈസല്‍, ട്രഷര്‍ ഷൈജു കന്‍പത്ത്, എന്നിവര്‍ വിതരണം ചെയ്തു. ജോ. സെക്രെട്ടറി മനോജ്‌ മണികണ്ടന്‍, മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ ആയ അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, അനു എബ്രഹാം, അജീഷ് മാത്യു, അനീഷ്‌, വിഷ്ണു, വിനീത് എന്നിവര്‍ സന്നിഹിതരായിരുന്നു.
ബഹ്റൈന്‍ ലാല്‍ കെയേര്‍സ് പെരുന്നാള്‍ ദിവസം തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചുബഹ്റൈന്‍ ലാല്‍ കെയേര്‍സ് പെരുന്നാള്‍ ദിവസം തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക