Image

ആന്ധ്രയില്‍ കൊടിമരച്ചുവട്ടില്‍ പാദരസം ഒഴിക്കാറുണ്ട്ന്ന്‌ തെലുഗു പുരോഹിതന്‍

Published on 27 June, 2017
ആന്ധ്രയില്‍ കൊടിമരച്ചുവട്ടില്‍ പാദരസം ഒഴിക്കാറുണ്ട്ന്ന്‌ തെലുഗു പുരോഹിതന്‍

ഹൈദരാബാദ്‌: ആന്ധ്രയില്‍ കൊടിമര പ്രതിഷ്‌ഠക്ക്‌ കൊടിമരച്ചുവട്ടില്‍ പാദരസം ഒഴിക്കാറുണ്ട്ന്ന്‌ തെലുഗു പുരോഹിതന്‍. ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത്‌ ആന്ധ്രയിലെ ആചാരപ്രകാരമല്ലെന്ന്‌ പുരോഹിതന്‍ വ്യക്തമാക്കി. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ ആന്ധ്രയില്‍ കൊടിമരചുവട്ടില്‍ പാദരസം ചേര്‍ക്കാറുണ്ട്‌. 

കൊടിമരം സ്ഥാപിക്കുന്നതിന്‌ മുന്‍പായാണ്‌ ഇത്‌ ചെയ്യാറ്‌. ശബരിമലയില്‍ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത്‌ ആചാരപ്രകാരമല്ല. ഡല്‍ഹി തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പുരോഹിതന്‍ ആണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

കൊടിമര പ്രതിഷ്‌ഠക്ക്‌ പാദരസം ഉപയോഗിക്കാറുണ്ട്‌. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കുന്നതിന്‌ നവധാന്യങ്ങള്‍, വെള്ളി, ചെമ്പ്‌, നവരത്‌നങ്ങള്‍, നെയ്യ്‌, പാല്‍, തൈര്‌ എന്നിവക്കൊപ്പം പാദരസവും ചേര്‍ക്കും. ഇതെല്ലാം ഉള്ളില്‍ വെച്ചാണ്‌ കൊടിമരം സ്ഥാപിക്കുക. പക്ഷേ ശബരിമലയില്‍ ചെയ്‌തത്‌ ആചാര പ്രകാരമല്ല. പ്രതിഷ്‌ഠ നടത്തിയ കൊടിമരത്തിന്‌ മുകളില്‍ ഇവ ഒഴിക്കുന്നത്‌ ആചാരങ്ങളുടെ ഭാഗമായല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക