Image

മലപ്പുറത്ത്‌ ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

Published on 27 June, 2017
മലപ്പുറത്ത്‌ ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി


മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ നാലുപേര്‍ പിടിയിലായി.

ഷംസീര്‍, സലാഹുദ്ദീന്‍, ഷിഹാബ്‌, ഷിജിത്ത്‌ എന്നിവരാണ്‌ പിടിയിലായത്‌. പോലീസിന്‍റെ വാഹന പരിശോധനയ്‌ക്കിടെ ഇവര്‍ പിടിയിലാവുകയായിരുന്നു.
ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ വരികയായിരുന്നു ഇവര്‍.

വിദേശത്തു നിന്നെത്തുന്നവര്‍ക്ക്‌ ഈ മാസം 30 വരെ പഴയ നോട്ടുകള്‍ മാറാന്‍ സമയമുണ്ട്‌. ഈ പണം വിദേശത്തെത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക