Image

നടിക്ക്‌ പിന്തുണയുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്‌

Published on 27 June, 2017
നടിക്ക്‌ പിന്തുണയുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്‌


കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക്‌ പിന്തുണയുമായി സിനിമയിലെ സ്‌ത്രീ കൂട്ടായ്‌മ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്‌. അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്‌ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന്‌ സംഘടന കുറ്റപ്പെടുത്തി.

കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്‌. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന്‌ ചലച്ചിത്രപ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ സംഘടന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക