Image

വര്‍ഗീസ് ചാക്കോ ഷിക്കാഗോയില്‍ നിര്യാതനായി

ബെന്നി പരിമണം Published on 27 June, 2017
വര്‍ഗീസ് ചാക്കോ ഷിക്കാഗോയില്‍  നിര്യാതനായി
ഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിര താമസമാക്കിയ അയിരൂര്‍ തറയിലേത്ത് പന്നിയോലിക്കല്‍ വര്‍ഗീസ് ചാക്കോ(കുഞ്ഞൂട്ടി –95) നിര്യാതനായി. ഷിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗമാണ്. മാതൃ ഇടവക അയിരൂര്‍ ചായല്‍ മാര്‍ത്തോമ്മ ചര്‍ച്ച്.

ഭാര്യ : മറിയാമ്മ ചാക്കോ. മക്കള്‍ : പൊടിയമ്മ, ആലീസ്, പൊന്നമ്മ, രാജു, ബാബു, ഓമന, റോസമ്മ, ശാലിനി, മോന്‍സി, ഷൈനി.

മരുമക്കള്‍ : പരേതനായ പാപ്പച്ചന്‍, ജോര്‍ജ് വട്ടക്കാട്ട്, ജോര്‍ജ്ജുകുട്ടി തെക്കേപ്പുറം, മായ, ഡോളി, പൊന്നച്ചന്‍, രാജു, മനോജ്, സുനീന, സാജു(എല്ലാവരും യുഎസ്എ).

ജൂണ്‍ 28 ബുധനാഴ്ച്ച വൈകിട്ട് 4 മുതല്‍ 9 മണി വരെ ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (240 Potter Rd, Des Plaines, IL 60016) പൊതുദര്‍ശനത്തിനു വയ്ക്കും.

ജൂണ്‍ 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഷിക്കാഗോ മാര്‍ത്തോമ്മാ ദൈവാലയത്തില്‍ വെച്ച് നടത്തുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം മേരി ഹില്‍ സെമിത്തേരിയില്‍ (8600 N Milwaukee AVE, Niles, IL 60714) സംസ്‌കാരം നടക്കും.
വര്‍ഗീസ് ചാക്കോ ഷിക്കാഗോയില്‍  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക