Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 27 June, 2017
ഫൊക്കാനാ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍
2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോ യില്‍ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഫൊക്കാനാ ഭാരവാഹികള്‍ കണ്‍വന്‍ഷന്‍ സെന്ററൂമായി കരാറില്‍ ഒപ്പിട്ടു. ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫൊക്കാനാ ഭാരവാഹികളായ തമ്പി ചാക്കോ , ഫിലിപ്പോസ് ഫിലിപ്പ്, മാധവന്‍ നായര്‍ , പോള്‍ കറുകപ്പള്ളില്‍, ലീലാ മാരേട്ട്, സുധാ കര്‍ത്താ, ജോര്‍ജ് ഓലിക്കല്‍, അലക്‌സ് തോമസ് (ന്യൂ യോര്‍ക്ക് ), അലക്‌സ് തോമസ ്(ഫിലാഡല്‍ഫിയ എന്നിവര്‍ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററുമായി ആശയവിനിമയം നടത്തുകയും കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തു.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ തയാറെടുപ്പുകള്‍ തുടങ്ങി .

ആലപ്പുഴയില്‍ നടത്തിയ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര വിജയം ആക്കി തീര്‍ക്കാന്‍ ഫൊക്കാനാ ഭാരവാഹികള്‍ക്ക് കഴിഞ്ഞു . മലയാളി കണ്‍വെന്‍ഷനുകളുടെ ചരിത്രത്തില്‍ ഇത്രത്തോളം മഹനീയമായ ഒരു കണ്‍വെന്‍ഷന്‍ കേരളത്തില്‍ വച്ച് ആരും നടത്തിയിട്ടില്ല .

വളരെ അധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും കഴിഞ്ഞു. കേരളത്തിലെ മീഡിയകള്‍ ഒന്നടങ്കം ഫൊക്കാനായുടെ പ്രവത്തനങ്ങളെ പ്രശംസിച്ചു എന്നുള്ളതും വളരെ ശ്രദ്ധേയമായി.

ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാന്‍ ഫൊക്കാനാ എന്നും ശ്രമികരുണ്ട്. പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാനാ എന്നും മുന്‍പന്തിയില്‍ തന്നെ.

ഫൊക്കാനാ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ഫൊക്കാനാ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക