Image

ട്രമ്പും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നിരാശാജനകം: കോണ്‍ഗ്രസ്

Published on 27 June, 2017
ട്രമ്പും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നിരാശാജനകം: കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ച നിരാശശാജനകമെന്നു കോണ്‍ഗ്രസ്. രാജ്യത്തിന് ഒന്നുമില്ല.

പതിവു പല്ലവികള്‍ക്ക് അപ്പുറം ഇരുവരുടെയും സംയുക്ത പ്രസ്താവനയില്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ട്വിറ്ററിലൂടെ പരിഹസിച്ചു. ചില അഭിപ്രായ ഭിന്നതകളാണ് പ്രസ്താവനയില്‍ മുഴച്ചുനില്‍ക്കുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം ഭീകരവാദത്തേക്കുറിച്ച് സംസാരിച്ചപ്പോള്‍ ഈ വ്യത്യാസം പ്രകടമായിരുന്നു.

ഇരുവരും യോജിപ്പു കാണിച്ച ഒരേയൊരു മേഖല സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മാത്രമാണെന്നും തിവാരി പരിഹസിച്ചു. കൂടിക്കാഴ്ചയ്ക്ക് ട്രംപ് വലിയ പ്രാധാന്യമൊന്നും നല്‍കിയിട്ടി
ല്ല.  കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് നടത്തിയ ഒന്‍പതു ട്വീറ്റുകളില്‍ ഒന്നില്‍പ്പോലും മോദിയുമായുള്ള കൂടിക്കാഴ്ചയേക്കുറിച്ച് പരാമര്‍ശമില്ല.

എച്ച്–1–ബി വീസയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയില്‍ മിണ്ടിയിട്ടേയില്ലെന്നും തിവാരി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക