Image

മ്യൂസിക്‌247 വിജയ്‌ യേശുദാസ്‌ ആലപിച്ച ക്രിസ്‌തീയ ഭക്തി ഗാനം റിലീസ്‌ ചെയ്‌തു

Published on 27 June, 2017
 മ്യൂസിക്‌247 വിജയ്‌ യേശുദാസ്‌ ആലപിച്ച ക്രിസ്‌തീയ ഭക്തി ഗാനം റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സംഗീത ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, വിജയ്‌ യേശുദാസ്‌ ആലപിച്ച ക്രിസ്‌തീയ ഭക്തി ഗാനം റിലീസ്‌ ചെയ്‌തു. ജോര്‍ജ്‌ മാത്യു ചെറിയത്ത്‌ ഗാനരചന നിര്‍വഹിച്ച 'അനന്തരം' എന്ന ഈ ഗാനത്തിന്‌ ഈണം നല്‍കിയിരിക്കുന്നത്‌ തോമസ്‌ സാം ആണ്‌. 

സാം ബെന്‍ മ്യൂസിക്‌ വീഡിയോയുടെ ഛായാഗ്രഹണവും ചിത്രസംയോജനവും ചെയ്‌തിരിക്കുന്നു. വര്‍ക്കി തോമസും ലീല തോമസും ചേര്‍ന്നാണ്‌ ഈ ആല്‍ബം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.

'അനന്തരം' മ്യൂസിക്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍:  https://www.youtube.com/watch?v=2u0WYET-ZRE


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക