Image

ദംഗലിന് വീണ്ടും റെക്കോര്‍ഡ്, 2000 കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം

Published on 27 June, 2017
ദംഗലിന് വീണ്ടും റെക്കോര്‍ഡ്, 2000 കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം


ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍. 2000 കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡ് ദംഗലിന്റെ പേരിലാണ്. തിങ്കളാഴ്ച ചൈനീസ് മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് 2.5 കോടി രൂപ കൂടി കളക്റ്റ് ചെയ്തതോടെയാണ് ചിത്രം 2000 കോടി കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയത്.

നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം ചൈനയില്‍ നിന്നു മാത്രം ഇതുവരെ 1218 കോടി രൂപ നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ ആദ്യ 1000 കോടി, 1500 കോടി നേട്ടങ്ങള്‍ സ്വന്തമാക്കിയ ബാഹുബലി 2 ദ കണ്‍ക്ലൂഷനെ മറികടന്ന് 2000 കോടി രൂപ കളക്ഷനിലേക്ക് ആദ്യമെത്താന്‍ ദംഗലിനെ സഹായിച്ചത് ചൈനയില്‍ നിന്ന് ലഭിച്ച വന്‍ വരവേല്‍പ്പാണ്. ചൈനയില്‍ 1000 കോടിക്കു മേല്‍ കളക്ഷന്‍ നേടുന്ന 33ാം ചിത്രമാണ് ദംഗല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക