Image

ദിലീപിന്റെ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ നടി പരാതി നല്‍കും

Published on 27 June, 2017
ദിലീപിന്റെ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ നടി പരാതി നല്‍കും
ദിലീപിന്റെ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ നടി പരാതി നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി പോലീസിന് വീണ്ടും മൊഴി നല്‍കി. വിശദമായ മൊഴിയില്‍ സിനിമയില്‍ താന്‍ ഇതുവരെ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ കോളുകളുടെയും കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്.
ഒരു ടെലിവിഷന്‍ ചാനലില്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പരാതി നല്‍കുമെന്നും സൂചനയുണ്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി നടിക്ക് അടുത്ത സൗഹൃദമുണ്ടെന്നായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. 'അവര്‍ ഭയങ്കര അടുപ്പത്തിലായിരുന്നു. ഗോവയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതാണ് അപകടത്തിലേക്ക് വഴിവെച്ചത്' ഇതായിരുന്നു ദിലീപിന്റെ പരാമര്‍ശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക