Image

സമീക്ഷയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ദേശിയ സമിതി അംഗീകാരം നല്‍കി

Published on 27 June, 2017
സമീക്ഷയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ദേശിയ സമിതി അംഗീകാരം നല്‍കി

     കവന്‍ട്രി: പ്രമുഖ ഇടത് സാംസ്‌കാരിക പ്രസ്ഥാനമായ സമീക്ഷയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ദേശിയ സമിതി അംഗീകാരം നല്‍കി. ഇടത് സാംസകാരിക സംഘടന സ്വീകരിക്കേണ്ട നയസമീപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതനായി കവന്‍ട്രിയില്‍ കഴിഞ്ഞ 15ന് സമീക്ഷ ദേശിയ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം എഐസി നേതൃത്വം വിളിച്ചിരുന്നു. മുന്‍ വിദ്യാഭ്യസ മന്ത്രിയും സിപിഎം ബ്യുറോ അംഗവുമായ എം.എ. ബേബി, എഐസി സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇരുവരുടെയും നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തന പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കിയത്.

ഭാഷാ,സാഹിത്യം,സാംസ്‌കാരികം എന്നിങ്ങനെയുള്ള മേഖലകളിലും, യുകെയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി കുടുംബങ്ങളിലെ കുട്ടികളുമായിയുള്ള തലമുറകളുടെ അന്തരം കുറയ്ക്കാനും ഉതകുന്ന വാര്‍ഷിക പരിപാടികളില്‍ യുകെയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള കലാസാംസ്‌കാരിക നായകന്മാരുടെ നിര്‍ദ്ദേഹങ്ങളും ഉള്‍പ്പെടുത്തിട്ടുണ്ട്. ഈസ്റ്റമില്‍ നടന്ന ദേശിയ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ മുരളി വെട്ടത്ത്, മുരുകേശന്‍ പണിയറ, സുരേഷ് മണന്പുര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

സമീക്ഷയുടെ 21 അംഗ ദേശിയ സമിതിയും 8 അംഗ സെക്രട്ടേറിയറ്റ് രൂപീകരണം പൂര്‍ത്തിയായി കഴിഞ്ഞു. സമീക്ഷയുടെ എല്ലാ ചാപ്റ്ററുകളും യുകെയുടെ എല്ലാ പ്രാദേശിക ലൈബ്രറികള്‍ക്കും സൗജന്യമായി മലയാള സാഹിത്യ പുസ്തകങ്ങളും, മലയാള സാഹിത്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷകളും സംഭാവനായി നല്‍കും, സമീക്ഷ ദേശിയ സമിതി ഒരുക്കുന്ന ഇടശ്ശേരി കവിതയായ 'ഭൂതപ്പാട്ടിന്റെ'പരിശീലനം നല്ല നിലയില്‍ പുരോഗമിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക