Image

പൂന്തോട്ട നഗരിയില്‍ വീണ്ടും ചരിത്രം രചിക്കാന്‍ മാസ് ടോണ്ടന്‍ ; റംസാന്‍ ആഘോഷവും മാസ് വാര്‍ഷികവും

Published on 27 June, 2017
പൂന്തോട്ട നഗരിയില്‍ വീണ്ടും ചരിത്രം രചിക്കാന്‍ മാസ് ടോണ്ടന്‍ ; റംസാന്‍ ആഘോഷവും മാസ് വാര്‍ഷികവും

ടോണ്ടന്‍ (സോമര്‍സെറ്റ്): മലയാള ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും അതുവഴി മലയാളത്തനിമയുള്ള കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ ലക്ഷ്യമിട്ട് രൂപീകൃതമായ ന്ധമലയാളം സാംസ്‌കാരിക സമിതിയുടെന്ധ പ്രഥമ യൂണിറ്റ് ന്ധമാസ് ടോണ്ടന്‍ന്ധ ഒരു വര്‍ഷം പിന്നിടുന്‌പോള്‍ ന്ധസൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന്ന്ധ പുകള്‍പെറ്റ യുകെയില്‍ സൗത്ത്വെസ്റ്റിന്റെ പൂന്തോട്ടനഗരിയെന്ന് വിശേഷിപ്പിക്കുന്ന ടോണ്ടനില്‍ (സോമര്‍സെറ്റ്) ചരിത്രത്തില്‍ ഇടം നേടുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു കൊണ്ട് റംസാന്‍ ആഘോഷരാവിന് തിരിതെളിയിക്കുന്നു. 

ഓണം, ക്രിസ്തുമസ് ന്യൂഇയര്‍, വിഷു ഈസ്റ്റര്‍ എന്നീ ആഘോഷങ്ങള്‍ യുകെ മലയാളിക്കന്യമല്ല. എന്നാല്‍ സ്വാന്തന്ത്രദിനം, കേരളപ്പിറവി എന്നിവ ഗാംഭീര്യമായി ആഘോഷിച്ചത് തികച്ചും വ്യത്യസ്തവും മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്നതുമായിരുന്നു. ചരിത്രപ്രസിദ്ധമായ ടോണ്ടന്‍ കാര്‍ണിവലില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ചരിത്രത്തില്‍ അതൊരു പുതിയ അധ്യായമായി. സ്വന്തം ക്രിക്കറ്റ് ടീം, മാസ്സ് കെയര്‍ മൊമന്റ്‌സ് (നഴ്‌സിംഗ് ഏജന്‍സി), ഷോര്‍ട്ട് ഫിലിം, ഐഇഎല്‍ടിഎസ് പരിശീലനം, മലയാളം ക്ലാസ്, സംഗീത സാഹിത്യ ചര്‍ച്ച ക്ലാസുകള്‍ എന്നിങ്ങനെ അനേകം സംരംഭങ്ങള്‍ക്ക്് തുടക്കമിടാനും വന്‍ വിജയത്തിലെത്തിക്കുവാനും കഴിഞ്ഞു. 

മാനവസംസ്‌കാരത്തിന്റെ ആത്മാവ് മതമൈത്രിയിലാണെന്ന് കണ്ടറിഞ്ഞ മാസേ ടോണ്ടന്‍ ത്യാഗോജ്ജ്വലമായ നോന്പിന്റെ പുണ്യദിനം ന്ധറംസാന്‍ന്ധ ആഘോഷിക്കുന്‌പോള്‍ യുകെ മലയാളി സമൂഹത്തിനാകെ ഉള്‍പ്പുളകം നല്‍കുന്ന ചരിത്രനാഴികകല്ലായി മാറുമെന്നതില്‍ സംശയമില്ല. ജൂണ്‍ 28 ബുധനാഴ്ച വൈകീട്ട് 4 മുതല്‍ രാത്രി 10 വരെ നടക്കുന്ന ആഘോഷപരിപാടികള്‍ മാസ് യുകെ രക്ഷാധികാരിയും ഗായകനുമായ രാജഗോപാല്‍ കോങ്ങാട് ഉദ്്ഘാടനം ചെയ്യും.

മാസ്സ് ടോണ്ടന്‍ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. അബ്ദുല്‍ റൗഫ് ലൈന്‍മാന്‍ റംസാന്‍ ദിന സന്ദേശം നല്‍കും. വൈസ് പ്രസിഡന്റ് ജിജോ വര്‍ഗീസ്, ട്രഷറര്‍ സെബാസ്റ്റ്യന്‍ കുര്യാടന്‍, പിആര്‍ഒ സോമരാജന്‍ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. എച്ച്ആര്‍ മാനേജര്‍ നിസാര്‍ മനസില്‍ സ്വാഗതവും ഐടി സെക്രട്ടറി ധ്വിതീഷ് പിള്ള കൃതജ്ഞതയും പറയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക