Image

ദിബ്ബയില്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

Published on 27 June, 2017
ദിബ്ബയില്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

      ഫുജൈറ: കൈരളി കള്‍ചറല്‍ അസോസിയേഷന്‍ ഹാള്‍ ദിബ്ബയില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ് ഹൗസ് സംഘടിപ്പിക്കുന്നു. 2017 ജൂണ്‍ 30 വെള്ളി രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന കോണ്‍സിലേറ്റ് ഓപ്പണ്‍ ഹൗസില്‍ പൊതുജനങ്ങക്ക് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരം ലഭിക്കുന്നതാണ്.

തുടര്‍ന്ന് കോണ്‌സുലര്‍ സേവനവും ലഭ്യമാണ്. അഫിഡവിറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍, പവര്‍ ഓഫ് അറ്റോര്‍ണി, പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്ക്് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവന്‍ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് കൈരളി കള്‍ചറല്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 5597104/ 09 2446064

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക