Image

ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ഒവിബിഎസ് സമാപിച്ചു

Published on 27 June, 2017
ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ഒവിബിഎസ് സമാപിച്ചു

      കുവൈറ്റ്: 'എല്ലാവര്‍ക്കും നന്മ ചെയ്യുവിന്‍' എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 8 മുതല്‍ ആരംഭിച്ച ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല വേദപഠന ക്ലാസുകള്‍ക്ക് സമാപനം കുറിച്ചു.

ജൂണ്‍ 22, വ്യാഴാഴ്ച വൈകിട്ട് സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ദേവാലയാങ്കണത്തില്‍ നടന്ന കുട്ടികളുടെ വര്‍ണ്ണശബളമായ ഘോഷയാത്രയെ തുടര്‍ന്ന് ഒവിബിഎസ് ഗായക സംഘത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഒവിബിഎസ് സൂപ്രണ്ട് ജോബി ജോണ്‍ കളീക്കല്‍ സ്വാഗതവും, മഹാഇടവക സെക്രട്ടറി എബ്രഹാം അലക്‌സ് നന്ദിയും രേഖപ്പെടുത്തി.

ഒവിബിഎസ്.ഡയറക്ടര്‍ ഫാ. ചെറിയാന്‍ ജോസഫ്, ഇടവക സഹവികാരി ഫാ. ജിജു ജോര്‍ജ്, സ്റ്റാര്‍ സെലക്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്ററും, സണ്ടേസ്‌കൂള്‍ അഡ്വൈസറുമായ പി.സി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് സാമുവേല്‍ ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒവിബിഎസ് സ്റ്റാര്‍ 2017 ആയി ഫെബിന്‍ ജോണ്‍ ബിജുവിനേയും, റണ്ണര്‍അപ്പായി അലോണ എബിയെയും തെരഞ്ഞെടുത്തു.

സണ്ടേസ്‌കൂള്‍ ഹെഡ്‌ഗേള്‍ ഐറിന്‍ സാറാ രാജേഷ്, എംജിഒസിഎസ്എം ട്രഷറാര്‍ കാരണ്‍ എലിസബത്ത് ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് പതാക താഴ്ത്തിയതോടു കൂടി യോഗനടപടികള്‍ അവസാനിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഷിനോ മറിയം സഖറിയ, റേച്ചല്‍ സിബു എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമണീസായിരുന്നു.

ഇടവക ആക്ടിംഗ് ട്രഷറര്‍ സിബു അലക്‌സ് ചാക്കോ, സണ്ടേസ്‌കൂള്‍ സെക്രട്ടറി ഷാബു മാത്യു, ജോയിന്റ് സെക്രട്ടറി ഉഷാ ജോണ്‍, ട്രഷറര്‍ ഫിലിപ്‌സ് ജോണ്‍, ഒവിബിഎസ് കൊയര്‍ മാസ്റ്റര്‍ ജെസ്സി ജെയ്‌സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക