Image

മൂന്നാര്‍: ഉന്നതതല യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ല

Published on 27 June, 2017
മൂന്നാര്‍: ഉന്നതതല യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ല

മൂന്നാര്‍: മൂന്നാര്‍ വിഷയത്തില്‍ സി.പി.എംസി.പി.ഐ തര്‍ക്കം വീണ്ടും രൂക്ഷമാവുന്നു. മൂന്നാറിലെ കൈയേറ്റ ഒഴിപ്പിക്കലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിക്കുന്ന യോഗത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുക്കില്ല. സി.പി.ഐ സംസ്ഥാന കൗണ്‍സിലിന് ശേഷമാണ് യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനമുണ്ടായത്. ഉന്നതതല യോഗം വിളിക്കരുതെന്നാവശ്യപ്പെട്ട് ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറിയാണ് യോഗം വിളിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയും ജില്ലാ കളക്ടറെയും യോഗത്തിന് വിളിച്ചിട്ടുണ്ട്. 

നേരത്തെ പാപ്പാത്തി ചോലയില്‍ കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. കുരിശ് പൊളിച്ചത് ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ നിലപാട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക