Image

അനുഷ്‌ക പാഞ്ചാലിയാകുന്നു ?

Published on 28 June, 2017
അനുഷ്‌ക പാഞ്ചാലിയാകുന്നു ?

ബാഹുബലിയിലെ ദേവസേനയായി പ്രേക്ഷകരുടെ മനം കവര്‍ന്ന അനുഷ്‌ക ഷെട്ടി മലയാളത്തിലും എത്തുന്നതായി റിപ്പോര്‍ട്ട് . രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയാകും അനുഷ്‌കയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമെന്നാണ് സൂചനകള്‍. ഐശ്വര്യാ റായി, മഞ്ജു വാര്യര്‍, നയന്‍താര ഉള്‍പ്പെടെയുള്ള മുന്‍നിര നടിമാരുടെ പേരുകളും ദ്രൗപദിയുടെ കഥാപാത്രത്തിനായി പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അനുഷ്‌കയ്ക്കാണ് മുന്‍തൂക്കമത്രേ.
മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമൂഴം പ്രശസ്ത പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുന്നത്. 1000 കോടി ബഡ്ജറ്റില്‍ രണ്ടാമൂഴത്തെ ഒരുക്കുന്നത് വ്യവസായ പ്രമുഖന്‍ ബി.ആര്‍. ഷെട്ടിയാണ്. ബാഹുബലിയുടെ പ്രചാരണ വേളയില്‍ തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അനുഷ്‌ക പറഞ്ഞിരുന്നു. എന്നാല്‍, രണ്ടാമൂഴത്തിലെ കഥാപാത്രത്തെ സംബന്ധിച്ച് നടിയുടെയോ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക