Image

'അമ്മയുടെ രണ്ട്‌ മക്കളല്ലേ, രണ്ടുപേരും അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്‌'; നിങ്ങള്‍ വെറുതെ കുഴപ്പിക്കരുതെന്ന്‌ ദിലീപ്‌

Published on 29 June, 2017
'അമ്മയുടെ രണ്ട്‌ മക്കളല്ലേ, രണ്ടുപേരും അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്‌'; നിങ്ങള്‍ വെറുതെ  കുഴപ്പിക്കരുതെന്ന്‌ ദിലീപ്‌
തനിക്ക്‌ പറയാനുളള കാര്യങ്ങള്‍ മുഴുവന്‍ ഇന്നലെ പൊലീസുകാര്‍ കേട്ടെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും  കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനായിവീട്ടില്‍ നിന്നും പുറപ്പെടുന്നതിന്‌ മുന്‍പായി ദിലീപ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. 

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമോ എന്നുളള ചോദ്യത്തിന്‌ അമ്മയുടെ രണ്ട്‌ മക്കളാണ്‌ അതിനകത്തുളളത്‌. രണ്ടുപേരും അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.

മൊത്തം പരാതിയെക്കുറിച്ച്‌ നന്നായിട്ട്‌ മൊഴിയെടുത്തു. കാരണം എനിക്ക്‌ പറയാനുളള കാര്യങ്ങള്‍ മുഴുവന്‍ കേള്‍ക്കുകയും ചെയ്‌തു. നമുക്ക്‌ ഫീല്‍ ചെയ്യുന്നത്‌, എന്താണെന്ന്‌ മനസിലാകുന്നില്ല എന്നൊരു കാര്യമുണ്ടല്ലോ അതാണ്‌. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസാരിച്ചു. ഇതാണ്‌ ഉളളത്‌. എനിക്ക്‌ ഒന്നും അല്ലാതെ അറിയില്ല. അമ്മയുടെ രണ്ട്‌ മക്കളാണ്‌ അതിനകത്തുളളത്‌. രണ്ടുപേരും അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്‌. 

രാത്രി ഒരു മണിക്കുശേഷം ഞാന്‍ പുറത്തിറങ്ങുന്നത്‌ നിങ്ങള്‍ കണ്ടതല്ലേ, ഉറക്കത്തില്‍ നിന്നെഴുന്നേറ്റ്‌ ഞാനൊന്ന്‌ പോകേണ്ടേ. ഞങ്ങള്‍ രണ്ടുമൂന്നാള്‍ക്കാര്‍ അല്ലേ പരാതി കൊടുത്തതും പോയതും. അതെല്ലാം അവര്‍ കേള്‍ക്കേണ്ടേ. എങ്ങനെയൊക്കെയാണെന്നുളളത്‌ അവര്‍ക്ക്‌ അന്വേഷിക്കേണ്ടെയ്‌, ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മൊഴിയെടുക്കലും അവരുടെ സംശയങ്ങളും എല്ലാം ചോദിച്ചു. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച്‌ എനിക്കറിയില്ല. നിങ്ങള്‍ വെറുതെ കുഴപ്പിക്കരുതെ.. 

                                                                                                                           ദിലീപ്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക