Image

വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് അമ്മയ്ക്ക് ബദലായുള്ള സംഘടനയല്ല; രമ്യ നമ്പീശന്‍

Published on 29 June, 2017
വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് അമ്മയ്ക്ക് ബദലായുള്ള സംഘടനയല്ല; രമ്യ നമ്പീശന്‍


വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് അമ്മയ്ക്ക് ബദലായുള്ള സംഘടനയല്ലെന്ന് നടി രമ്യ നമ്പീശന്‍. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് മുമ്പായിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്. ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുന്നത് അമ്മയിലെ അംഗമായിട്ടാണെന്നും രമ്യ പറഞ്ഞു. സിനിമയിലെ സ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള കൂട്ടായമയാണ് വുമണ്‍ ഇന്‍ കളക്ടീവ്.

കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനെത്തിയതായിരുന്നു രമ്യാ നമ്ബീശന്‍. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായിരുന്ന രമ്യ ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിച്ച ശേഷം നടക്കുന്ന അമ്മയുടെ ആദ്യ ജനറല്‍ ബോഡി മീറ്റിങ്ങാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക