Image

നോട്ടിംഗ്ഹാം കമ്യൂണിറ്റിയില്‍ വി. തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ ഒന്നിന്

Published on 29 June, 2017
നോട്ടിംഗ്ഹാം കമ്യൂണിറ്റിയില്‍ വി. തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ ഒന്നിന്

നോട്ടിംഗ്ഹാം: ഈസ്റ്റ് മിഡ്സ്ലാന്റിലെ പ്രധാന തിരുനാളുകളിലെന്നായ നോട്ടിംഗ്ഹാം തിരുനാള്‍ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ ജൂലൈ ഒന്ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ നടത്തപ്പെടുന്നു. ലെന്റണ്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ റവ. ഫാ. ഡേവിസ് പാല്‍മര്‍ പതാക ഉയര്‍ത്തുന്നതോടു കൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. പ്രസുദേന്തിവാഴ്ചയ്ക്കും നൊവേന പ്രാര്‍ത്ഥനയ്ക്കുശേഷം റവ. ഫാ. ഷൈജു നടുവത്താനിയില്‍ ആഘോഷമായ തിരുനാള്‍ സന്ദേശം നല്‍കും. റവ. ഫാ. അബ്രഹാം പറന്‌പേട്ട്, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് വിശുദ്ധരുടെ വണക്കത്തിനായുള്ള ലദീഞ്ഞ് പ്രാര്‍ത്ഥന നടക്കും, അടിമവയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. സമാപനാശീര്‍വാദത്തിനുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടു കൂടി തിരുനാള്‍ സമാപിക്കും. തിരുനാളിനൊരുക്കമായി വാര്‍ഡ് അടിസ്ഥാനത്തില്‍ വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥന ചൊല്ലിയുള്ള ആത്മീയ ഒരുക്കം കഴിഞ്ഞ 23 മുതല്‍ ആരംഭിച്ചു. തിരുനാളില്‍ സംബന്ധിച്ചു വിശുദ്ധരുടെ മധ്യസ്ഥത വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. 

തിരുനാള്‍ നടക്കുന്ന സെന്റ് പോള്‍സ് ദേവാലയത്തിന്റെ അഡ്രസ്:
st. paul’s catholic church Lenton Boulervard, Nottingham NG72BY
റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക