Image

അഭയാര്‍ത്ഥി രക്ഷാ ബോട്ടുകള്‍ തീരത്തടുക്കാന്‍ അനുവദിക്കില്ല: ഇറ്റലി

Published on 29 June, 2017
അഭയാര്‍ത്ഥി രക്ഷാ ബോട്ടുകള്‍ തീരത്തടുക്കാന്‍ അനുവദിക്കില്ല: ഇറ്റലി

      റോം: കുടിയേറ്റ പ്രവാഹം നേരിടാന്‍ മതിയായ സഹായവും സഹകരണവും ലഭ്യമാക്കിയില്ലെങ്കില്‍ കടലില്‍ കുടുങ്ങുന്ന അഭയാര്‍ഥികളുമായെത്തുന്ന ബോട്ടുകള്‍ തീരത്ത് അടുക്കാന്‍ അനുമതി നല്‍കില്ലെന്ന് ഇറ്റലിയുടെ മുന്നറിയിപ്പ്. ഇക്കാര്യം രേഖാമൂലം യൂറോപ്യന്‍ യൂണിയനെ അറിയിക്കാന്‍ അംബാസഡറെയും ചുമതലപ്പെടുത്തി.

കുടിയേറ്റ, അഭയാര്‍ഥിത്വ പ്രശ്‌നം ഒറ്റയ്ക്കു നേരിടാന്‍ കഴിയാത്തത്ര വലുതാണെന്ന് അംബാസഡര്‍ ദിമിത്രി അവ്‌റാമോ പൗലോസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല മേഖലകളിലെയും സാമൂഹിക സാന്പത്തിക രംഗങ്ങളെ ഇതു ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 12,000 അഭയാര്‍ഥികളാണ് രാജ്യത്തെത്തിയിട്ടുള്ളത്. 

മെഡിറ്ററേനിയന്‍ സമുദ്രത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും നേതൃത്വം നല്‍കാമെന്നും ഇറ്റലി ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ 25 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ടെങ്കിലും രക്ഷപെടുത്തുന്നവരില്‍ ബഹുഭൂരിപക്ഷം പേരെയും ഇറ്റലിയാണ് എത്തിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക