Image

കല്യാണ്‍ ജൂവലേഴ്‌സ് ആഗോള പ്രചാരണ പരിപാടിയായ ’ഷോപ്പ് & വിന്‍’ വിജയികളെ പ്രഖ്യാപിച്ചു

Published on 29 June, 2017
കല്യാണ്‍ ജൂവലേഴ്‌സ് ആഗോള പ്രചാരണ പരിപാടിയായ ’ഷോപ്പ് & വിന്‍’ വിജയികളെ പ്രഖ്യാപിച്ചു
     കുവൈറ്റ്: ജിസിസി രാഷ്ട്രങ്ങളിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന പ്രമുഖ ജൂവലറി ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ആഗോളതലത്തില്‍ നടത്തിയ ’ഷോപ്പ് ആന്റ് വിന്‍’ പ്രചാരണപരിപാടിയിലെ 30 വിജയികളെ പ്രഖ്യാപിച്ചു. ഓരോ വിജയിക്കും സൗജന്യമായി ഔഡി 3 കാര്‍ സമ്മാനമായി ലഭിക്കും. 

ഇന്ത്യയിലും യുഎഇയിലും ഖത്തറിലും കുവൈറ്റിലും നടന്ന നറുക്കെടുപ്പുകളിലാണ് വിജയികളെ കണ്ടെത്തിയത്. ഏപ്രിലില്‍ നടന്ന പ്രാരംഭ പ്രചാരണ നറുക്കെടുപ്പില്‍ 30 പേരെ തെരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയില്‍നിന്നു 15 പേരും ഖത്തറില്‍നിന്ന് നാലുപേരും യുഎഇയില്‍നിന്ന് എട്ടു പേരും കുവൈറ്റില്‍നിന്ന് മൂന്നും പേരും വിജയികളായി. അടുത്ത ഏതാനും ആഴ്ചകളില്‍ ഔപചാരികതകള്‍ പൂര്‍ത്തിയാകുന്‌പോള്‍ വിജയികള്‍ക്ക് കാറുകള്‍ കൈമാറും. 

എല്ലാ ഭാഗ്യവിജയികളെയും അഭിനന്ദിക്കുകയാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. മികച്ച ഷോപ്പിംഗ് അനുഭവത്തിനൊപ്പം ഉപയോക്താക്കള്‍ക്ക് അവരുടെ പര്‍ച്ചേയ്‌സില്‍നിന്ന് മികച്ച മൂല്യം കണ്ടെത്തുക എന്നതാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ ലക്ഷ്യം. ഉപയോക്താക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക