Image

ബിനോയി ജോര്‍ജ് ഒഐസിസി ഓസ്‌ട്രേലിയ കണ്‍വീനര്‍

Published on 30 June, 2017
ബിനോയി ജോര്‍ജ് ഒഐസിസി ഓസ്‌ട്രേലിയ കണ്‍വീനര്‍
   മെല്‍ബണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഓസ്‌ടേലിയ കണ്‍വീനറായി ഹൈനസ് ബിനോയിയെ കെപിസിസി നോമിനേറ്റ് ചെയ്തു. ഈ വര്‍ഷാവസാനം ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന കെപിസിസി ഭാരവാഹികളായ എന്‍.സുബ്രമണ്യനും മാന്നാര്‍ അബ്ദുള്‍ ലത്തീഫും പുതിയ കമ്മറ്റിയെ പൂര്‍ണ്ണമായും പ്രഖ്യാപിക്കുകയും ചെയ്യും. ഇതോടെ നാളിതു വരെ ഉണ്ടായിരുന്ന അഡ്‌ഹോക്ക് കമ്മറ്റി പിരിച്ചുവിട്ടതായും കെപിസിസി അറിയിച്ചു. ഒഐസിസിയുടെ അടുത്ത് നടക്കാനിരിക്കുന്ന ഭാവി പരിപാടികള്‍ ഉടന്‍ തീരുമാനിക്കുമെന്നും എല്ലാ പ്രവര്‍ത്തകരെയും പഴയകാല നേതാക്കളെയും ഒരുമിച്ചു ചേര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ബിനോയി അറിയിച്ചു.

ജനദ്രോഹനടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ നടപടി കള്‍ക്കെതിരെ ശക്തമായ ജനകീയസമരങ്ങള്‍ സംഘടിപ്പിക്കുന്ന കെപിസിസിക്ക് പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും ബിനോയി അറിയിച്ചു. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ ബിനോയി തൊടുപുഴ സ്വദേശിയാണ്. കഐസ്യുവിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി കോണ്‍ഗ്രസിന്റെ തൊടുപുഴ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്താണ് ഓസ്‌ട്രേലിയായില്‍ കുടിയേറിയത്. 

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക