Image

ബ്രിസ്‌ബേന്‍ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്നിന്

Published on 30 June, 2017
ബ്രിസ്‌ബേന്‍ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്നിന്
  ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ സെന്റ് തോമസ് ദി അപ്പോസ്തല്‍ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബ്രിസ്‌ബേന്‍ ദുക്‌റാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം. പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആരംഭിച്ച നവനാള്‍ നൊവേനയോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

ആത്മീയമായ ഒരുക്കത്തോടെ പ്രധാന തിരുനാള്‍ദിനമായ ജൂലൈ ഒന്നിനായി ഒരുങ്ങുവാനും തെറ്റുകള്‍ തിരുത്തി ഐക്യത്തോടെ ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങിവരുവാനുള്ള അവസരമായി തിരുനാള്‍ മാറട്ടെയെന്ന് വികാരി ഫാ. വര്‍ഗീസ് വാവോലില്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. 

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ ഒന്നിന് തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. സാജു തേയ്ക്കനാത്ത് നേതൃത്വം നല്‍കും. ബ്രിസ്‌ബേനിന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഒത്തുചേരുന്ന തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. വര്‍ഗീസ് വാവോലില്‍, തിരുനാള്‍ കണ്‍വീനര്‍ സോണി വി. കുര്യന്‍, ട്രസ്റ്റിമാരായ തോമസ് കാച്ചപ്പിള്ളി, സിബി ജോസഫ് എന്നിവര്‍ അറിയിച്ചു.

ജൂലൈ ഒന്നിന് 2.30ന് പന്തലില്‍ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കുന്നതോടെ പ്രധാന തിരുനാള്‍ദിനത്തിലെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് പ്രസുദേന്തിവാഴ്ചയും തിരുനാള്‍ പാട്ടുകുര്‍ബാനയും ആരംഭിക്കും. ഭക്തിനിര്‍ഭരമായ തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം ചെണ്ടമേളത്തിന്റെയും വാദ്യഘോഷത്തിന്റെയും അകന്പടിയോടെ വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. മുത്തുകുടയുടെയും കൊടിതോരണങ്ങളുടെയും അകന്പടിയോടെ നടത്തപ്പെടുന്ന പ്രദക്ഷിണത്തിലും ദിവ്യബലിയിലും പങ്കെടുത്തു അനുഗ്രഹം വാങ്ങുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി തിരുനാള്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിക്കുന്നു. വൈകിട്ട് ഏഴിന് ഇടവകയിലെ വിവിധ കുടുംബകൂട്ടായമകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കലാപരിപാടികള്‍ തിരുവരങ്ങ് ഉണ്ടായിരിക്കുന്നതാണ്. ബ്രിസ്‌ബേനിലെ പ്രധാന ചെണ്ടമേളം ടീമുകളായ ബ്രിസ്‌ബേനും കേരളാ ബീറ്റ്‌സും അവതരിപ്പിക്കുന്ന കേരളത്തനിമയുള്ള ചെണ്ടമേളം തിരുനാളിന് മോടി കൂട്ടും. ഈ തിരുനാളില്‍ പങ്കെടുത്ത് വി. തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു.

തിരുനാള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ്: Hope church Hall
204 Sherbrooke road, Willawong, Brisbane

റിപ്പോര്‍ട്ട്: ടോം ജോസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക