Image

സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോറെയില്‍ (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍

Published on 30 June, 2017
സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോറെയില്‍ (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍
കേരളത്തിന്റെ മെട്രോ സ്വപ്നം യാഥാര്‍ത്ഥ്യമായി. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വ മ്പന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈതുടങ്ങിവയ്ക്കുമൊപ്പം മെട്രോ റെയില്‍വെ നമ്മുടെ കൊച്ചു കേരളത്തിന്റെ മണ്ണിലും പാകമാകുമെന്ന് കൊച്ചി മെട്രോ റെയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തപ്പോള്‍ തെളിയിക്കുകയുണ്ടായി.

ഇന്ത്യന്‍ റെയില്‍വേയുടെ ഭൂപടത്തില്‍ കേരളം കണ്ടു പിടിക്കാന്‍ പോലും കഴിയാത്ത ത്ര ചെറുതായിപ്പോയപ്പോള്‍ ഇ ന്ത്യന്‍ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിന് യജമാനന്‍മാരുടെ മേശയില്‍ വിന്നു വീഴുന്ന അപ്പ ക്കഷണങ്ങളെക്കാള്‍ ചെറുതായ ഉത്തരേന്ത്യന്‍ മേലാളന്മാരുടെ യും ദക്ഷിണേന്ത്യയിലെ മറ്റ് വമ്പന്‍ സംസ്ഥാനങ്ങളായ കര്‍ ണ്ണാടകയിലെയും തമിഴ്‌നാട്ടിലേയും ആന്ധ്രയിലെയും അധികം വരുന്നവകൊണ്ട് കേരളത്തിനു വച്ചുനീട്ടിയിടത്ത് അവര്‍ക്കൊപ്പം മെട്രോ റെയിലിലെങ്കിലും നാം എത്തിയത് അഭിമാനിക്കാം.

അന്താരാഷ്ട്ര നിലവാ രത്തിലുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം നെടുമ്പാശ്ശേരി യില്‍ നാം പൂര്‍ത്തീകരിച്ചപ്പോള്‍ അതില്‍ അസൂയപൂണ്ട വടക്കെ ഇന്ത്യന്‍ ലോബിക്ക് മുന്നില്‍ നാം ഒരു പടികൂടി മുന്നോട്ടു പോയി യെന്നതാണ് കൊച്ചി മെട്രോയി ല്‍ക്കൂടി തെളിയിക്കുന്നത്. കേന്ദ്രം മറ്റ് പ്രബല ഉത്തരേന്ത്യന്‍ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങ ള്‍ക്ക് വാരിക്കോരി നല്‍കുമ്പോള്‍ അതില്‍ എന്തെങ്കിലുമൊന്ന് അബദ്ധത്തിലോ അറിയാതെയോ കേരളമെന്ന കൊച്ചു സം സ്ഥാനത്തിന് നല്‍കുക മാത്രമാ യിരുന്നു എന്നും ചെയ്തിരുന്നത്. എന്നാല്‍ ആ സംസ്ഥാനങ്ങളില്‍ വികസനമെന്നത് കേവലം പട്ട ണ പ്രദേശങ്ങളായപ്പോള്‍ നാം പട്ടണങ്ങളോടൊപ്പം ഗ്രാമങ്ങളി ലും വികസനം നടത്തി മുന്നേറി. അതും ആരുടെയും ഔദാര്യം കൈപ്പറ്റാതെയും ആര്‍ക്കു മുന്നി ലും യാചിക്കാതെയും വിദേശ ത്തെ മണ്ണില്‍ എല്ലുമുറിയെ പ ണിയെടുത്ത് നാം സമ്പാദിച്ച് നാ ട്ടിലേക്ക് പണയമയച്ചപ്പോള്‍ നാം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി യെടുത്തു. അങ്ങനെ നാടും നഗ രവുമൊരുപോലെ വളര്‍ന്നു. അ ന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്ര സൗകര്യങ്ങള്‍ ഭരിച്ച സം സ്ഥാന സര്‍ക്കാരുകള്‍ ഒരുക്കി യപ്പോള്‍ ആ വളര്‍ച്ച നാടിന്റെ മുഖഛായ തന്നെ മാറ്റി. ഇപ്പോള്‍ അത് കൊച്ചി മെട്രോയില്‍ എ ത്തി നില്‍ക്കുന്നു. അതും നമ്മു ടെ സ്വന്തം പരിശ്രമഫലമായി.

ഇതൊക്കെയാണെങ്കിലും കേരളത്തില്‍ ഏതെങ്കിലുമൊരു പദ്ധതി പ്രവര്‍ത്തി പഥത്തിലെത്തിക്കുകയെന്നത് ഏറെ ദുഷ്ക്കര മാണ്. നാടിന്റെ വികസനമായാ ലും സ്വന്തം പാര്‍ട്ടിയുടെ പിന്‍തി രിപ്പന്‍ നയങ്ങളുമായി ഏത് പദ്ധതിയുമായി ആരു വന്നാലും കൊ ടിപിടിച്ചുകൊണ്ട് മുടന്തന്‍ ന്യാ യങ്ങളുമായി അതിനെതിരെ സ മരം ചെയ്യുന്ന ചില മൂരാച്ചി രാ ഷ്ട്രീയക്കാര്‍ ഒരു വശത്തുമാ യും കപട പ്രകൃതിസ്‌നേഹത്തി ന്റെ മുഖംമൂടിയുമണിഞ്ഞ് പേരിനും പ്രശസ്തിക്കും വേണ്ടി സമരവുമായി വരുന്ന പ്രകൃതി സ്‌നേഹികള്‍ മറുവശത്തുമായി നിന്ന് ആ പദ്ധതിയെ ഒന്നുമില്ലാ താക്കുന്ന കാഴ്ചയാണ് കേരള ത്തില്‍ മിക്കപ്പോഴും കാണാന്‍ കഴിയുക. ഇവരെയൊക്കെ മറി കടന്ന് ഏതെങ്കിലുമൊരു പദ്ധതി തുടങ്ങിയാല്‍ തൊഴില്‍ തര്‍ക്ക വും അമിത കൂലിയുമായി തൊഴിലാളി നേതാക്കന്മാര്‍ രംഗത്തുവരും. ജോലിയും വേലയുമില്ലാ തെ കവലകളില്‍ കറങ്ങി നടന്നാ ലും ഇന്ത്യന്‍ പ്രസിഡന്റിന്റെ ശമ്പളത്തിനൊപ്പം നില്‍ക്കുന്ന കൂ ലി കൊടുത്തെങ്കിലെ പണിക്കി റങ്ങൂയെന്ന വാശി പിടിക്കുന്ന കുറെ പ്രബുദ്ധരായ തൊഴിലാ ളികള്‍. ഇവരെയൊക്കെ മറിക ടന്നും മയക്കിയെടുത്തും വേണം ഒരു പദ്ധതി കേരളത്തല്‍ പൂ ര്‍ത്തീകരിക്കാന്‍ കഴിയൂ. അതു തന്നെയാണ് നമ്മുടെ നാട്ടില്‍ വ മ്പന്‍ വികസന പദ്ധതികള്‍ ഒരു നെടുമ്പാശ്ശേരിയില്‍ മാത്രമൊതു ങ്ങിയത്.

കൊച്ചി മെട്രോയെന്ന കേരളത്തിന്റെ ഒരു സ്വപ്ന പദ്ധ തി പൂര്‍ത്തീകരിച്ചപ്പോഴും അ നേകം പ്രതിസന്ധികള്‍ തരണം ചെയ്തുയെന്നത് ഒരു നഗ്‌നസ ത്യമാണ്. കേരളം പോലെയുള്ള രാഷ്ട്രീയ അതി പ്രസരം നിറ ഞ്ഞ കപട പ്രകൃതിസ്‌നേഹി കളുടെ നാട്ടില്‍ ഇത്തരം ഒരു സംരംഭത്തിന് തുടക്കമിട്ട ഉമ്മ ന്‍ചാണ്ടിയെന്ന ഭരണകര്‍ത്താവി നെ അഭിനന്ദിക്കുക തന്നെ ചെയ്യേണ്ടതായിട്ടുണ്ട്. വി.എസ്സിന്റെ കാലത്തു മുതല്‍ കൊച്ചി മെട്രോയുടെ ആദ്യപടി തുടങ്ങിയെങ്കിലും അതിന്റെ പ്രവര്‍ത്തനപഥത്തിന്റെ തുടക്കം കുറച്ചത് ഉമ്മന്‍ചാണ്ടി തന്നെയാണ്. ഒരു തറക്കല്ലിട്ട് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഒരു പദ്ധതിയെന്ന തിലുപരി ജനനന്മ ലക്ഷ്യമിട്ട് പൂര്‍ത്തീകരണമെന്ന രീതിയില്‍ ഓരോ ചുവടുവെയ്പ്പും കരുത ലോടും കണക്കുകൂട്ടിയും കൊച്ചി മെട്രോയ്ക്കുവേണ്ടി ഒരു ഭരണ കര്‍ത്താവെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചുയെന്നത് ആര്‍ക്കും തള്ളിക്കളയാന്‍ കഴി യില്ല. പതിറ്റാണ്ടുകളുടെ രാഷ് ട്രീയ പ്രവര്‍ത്തന പാരമ്പര്യ മുള്ള ഉമ്മന്‍ചാണ്ടിയെന്ന രാ ഷ്ട്രീയ പ്രവര്‍ത്തകന് ഇത്തര ത്തിലൊരു പദ്ധതി നടപ്പാക്കു മ്പോഴുണ്ടാകുന്ന വെല്ലുവിളികള്‍ എത്രയെന്ന് നന്നായി ബോദ്ധ്യ മുണ്ടായിരുന്നു. അത്താഴം മുട ക്കാന്‍ നീര്‍ക്കോലികളും വചാ രിച്ചാല്‍ കഴിയുമെന്ന കാലത്തും പ്രദേശത്തും ഇത്തരമൊരു പദ്ധ തി തുടങ്ങുകയെന്നത് ആത്മബ ലവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു വ്യക്തിക്കു മാത്രമെ കഴിയു. അതിലേറെ അതൊരു സാഹസി കമായ പ്രവര്‍ത്തികൂടിയാണ്. സ്ഥലപരിമിതികളും സാമ്പത്തി ക പരാധീനതകളുമുള്ള കേരളം പോലെയുള്ള ഒരു സംസ്ഥാന ത്ത് ഈ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയ ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരിയുടെ നിശ്ചയദാര്‍ ഢ്യം അഭിനന്ദനീയമായതെന്നത് നിഷേധിക്കാനാവാത്തതു തന്നെ. ഉമ്മന്‍ചാണ്ടിയെ എത്ര എതിര്‍ത്താലും അദ്ദേഹത്തില്‍ ഇത്തരത്തില്‍ ചില ഗണങ്ങളുള്ള താണ് ജനങ്ങളുടെ മനസ്സില്‍ ഇന്നും ഉമ്മന്‍ചാണ്ടിയെന്ന രാ ഷ്ട്രീയ നേതാവ് നിലകൊള്ളു ന്നത്.

ഈ പദ്ധതി സധൈര്യം ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന ഇ. ശ്രീധരനാണ് നന്ദിയും അഭിനന്ദനവും നല്‍ കേണ്ട മറ്റൊരു വ്യക്തി. കൊങ്ക ണും ഡല്‍ഹി മെട്രോയും പോ ലെയുള്ള വന്‍ പദ്ധതികള്‍ നട ത്തി വന്‍ വിജയഗാഥ രചിച്ച ഇ. ശ്രീധരന് കേവലം ഇരുപതില്‍ താഴെ കിലോ മീറ്റര്‍ ചുറ്റളവിലു ള്ള ഒരു പദ്ധതി നിസ്സാരമായി തന്നെയെന്നതിന് യാതൊരു സംശയവുമില്ല. എന്നാല്‍ പ്രായോഗികമായ കടമ്പകള്‍ ഒട്ടേറെ കടക്കേണ്ട ഭാരിച്ച ചുമതലയാ യിരുന്നു ശ്രീധരനില്‍ വന്നു ചേ ര്‍ന്നത്. മുംബൈ മുതല്‍ കന്യാ കുമാരി വരെ കിലോ മീറ്ററുകള്‍ നീണ്ട കൊങ്കണ്‍ പാതയേക്കാള്‍ തലവേദന കൊച്ചി മെട്രോയില്‍ കൂടി അദ്ദേഹത്തിന് ഉണ്ടായിയെ ന്നു തന്നെ പറയാം.

ഈ പദ്ധതി ഏറ്റെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാ രിനോട് അദ്ദേഹം ഒരു കാര്യമെ ആവശ്യപ്പട്ടുള്ളു. രാഷ്ട്രീയ നേതാക്കന്മാരുടെ ഇടപെടലോ തൊഴില്‍ സമരങ്ങളോ ഉണ്ടാകാ ത്ത ഒരു സാഹചര്യം വേണമെ ന്ന്. എങ്കില്‍ മാത്രമെ താന്‍ ഈ പദ്ധതി ഏറ്റെടുക്കുകയുള്ളുയെ ന്ന് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാ ണ്ടി സര്‍ക്കാര്‍ അത് അംഗീക രിച്ചു. എന്നാല്‍ മുതലാളിമാരുടെ അന്തപുരങ്ങളില്‍ അന്തിയു റങ്ങി പകല്‍ അവിടെ നിന്ന് പുറത്തിറങ്ങി തൊഴിലാളികളുടെ അവകാശ സമരത്തിനായി പോ രാടുന്ന കപട തൊഴിലാളി പാ ര്‍ട്ടി നേതാക്കന്മാര്‍ അതൊന്നും അംഗീകരിച്ചുകൊടുക്കാന്‍ തയ്യാ റായില്ല. സ്വദേശി തൊഴിലാളി പ്രേമവുമൊക്കെ പറഞ്ഞ് അവര്‍ അത്താഴം മുടക്കാന്‍ ശ്രമിച്ചെങ്കി ലും അതൊന്നും ശ്രീധരന്റെ നി ശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഒ ന്നും ഏശിയില്ല. പദ്ധതി പൂ ര്‍ത്തീകരിച്ചേ താന്‍ വിശ്രമിക്കൂ യെന്ന വാശിയില്‍ അതെല്ലാം അഭിമുഖീകരിച്ച് അദ്ദേഹം അത് പൂര്‍ത്തീകരിച്ചപ്പോള്‍ ശക്തനെ ഓല പാമ്പുകാട്ടി ഭയപ്പെടുത്താ ന്‍ കഴിയില്ലെന്ന് കേരളം കണ്ടു. മറ്റു പലരും കേരളത്തിലെ രാ ഷ്ട്രീയ പരിതസ്ഥിതി സാഹച ര്യങ്ങളും മറ്റും കണക്കിലെടുത്ത് ഈ പദ്ധതി ഏറ്റെടുക്കാന്‍ മടി ച്ചപ്പോള്‍ ഇ. ശ്രീധരന്‍ അത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കാന്‍ മു ന്നോട്ടു വന്നതും അത് പൂ ര്‍ത്തീകരിച്ചതും അഭിനന്ദനീയം തന്നെ.

ഒരു പദ്ധതി പൂര്‍ത്തീ കരിക്കുന്നതിന്റെ പിന്നില്‍ ഒരു വ്യക്തിയുടെയോ ഒരു വിഭാഗ ത്തിന്റെയോ മാത്രം പരിശ്രമവും പ്രവര്‍ത്തനവും പോരാ ഇതില്‍ ഉള്‍പ്പെടുന്ന എല്ലാവരുടേയും കൂ ട്ടായ പ്രവര്‍ത്തനം ആവശ്യമാ ണ്. ആനക്ക് തടിഭാരമെന്നപോ ലെ ഉറുമ്പിന് അരി ഭാരമാണ്. ഇ. ശ്രീധരന് ഭാരിച്ച ഉത്തരവാ ദിത്വം ഉണ്ടായതുപോലെ തന്നെ ഇതില്‍ പങ്കുചേര്‍ന്ന തൊഴിലാ ളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതിന്റേതായ ഉത്തരവാദിത്വ ങ്ങള്‍ ഉണ്ടായിരുന്നു. ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടു കൂടി അതിലൊന്നും അകപ്പെടാ തെ ഈ പദ്ധതി കാലതാമസം കൂടാതെ പൂര്‍ത്തീകരിച്ചെങ്കില്‍ ഇതിലെ തൊഴിലാളികളുടെ സ ഹകരണം അങ്ങേയറ്റം അഭിന ന്ദിക്കേണ്ടതു തന്നെ. അന്യസം സ്ഥാന തൊഴിലാളികള്‍ മാത്ര മല്ല സ്വദേശികളായ തൊഴിലാളി കളും ഇതില്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ചിരുന്നു. ഏതെങ്കി ലും ഒരവസരത്തില്‍ അവര്‍ പ്ര തിഷേധത്തിന്റെ കൈമുഷ്ഠി ചുരുട്ടിയിരുന്നെങ്കില്‍ ആ പദ്ധതി കാടുപടിച്ച് തുരുമ്പിച്ചു പോയേനെ. അവര്‍ക്കൊപ്പം ആ നാടും നാട്ടുകാരും ഈ പദ്ധതിക്കു വേണ്ടി പരിശ്രമിച്ചു. പ്രവര്‍ത്തി ച്ചു. അപ്പോള്‍ കൈയ്യടിയും അ ഭിനന്ദനവും അവര്‍ക്കുകൂടി അ വകാശപ്പെട്ടതു തന്നെ. ഇതിന്റെ വിജയത്തിനു പിന്നില്‍ അവര്‍ കൂടി പങ്കുചേരേണ്ടതായിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്കു കൂടി അവകാശപ്പെട്ടതു തന്നെ.

എന്നാല്‍ ഇവരെയൊ ക്കെ തട്ടിമാറ്റി ഈ വിജയത്തി ന്റെ അവകാശം കവര്‍ന്നെടുക്കു കയും അവരെയൊക്കെ പുറകി ലേക്ക് തള്ളി ഫോട്ടോയ്ക്ക് മു ന്നില്‍ കോള്‍ഗേറ്റ് പരസ്യംപോ ലെ നില്‍ക്കുന്നവര്‍ അറിയാതെ പോകുന്ന ഒരു സത്യമുണ്ട് ഇതൊക്കെ ജനം കാണുകയും കേ ള്‍ക്കുകയും ചെയ്യുന്നുയെന്ന്. ഇവരുടെ തൊലിക്കട്ടിയില്‍ അ പമാനപ്പെടുന്നത് പാവം കണ്ടാ മൃഗമെന്ന് മനസ്സിലാക്കാന്‍ ഇ നിയെങ്കിലും ഇവര്‍ക്കു കഴിയണം. മറ്റെല്ലാവരേയും അപമാന പ്പെടുത്തി മുന്നേറുന്ന ഇവര്‍ ആ പാവം മൃഗത്തെയെങ്കിലും അ പമാനിക്കാതെയിരിക്കുക. അത്ര യെ പറയാനുള്ളു. ആദ്യ മെട്രോ ട്രെയിനില്‍ ആരുമറിയാതെ ക യറിപ്പറ്റിയവര്‍ ഈ സത്യം ഉള്‍ക്കൊള്ളണം.

എന്തായാലും കൊച്ചി മെട്രോ കേരളത്തിന്റെ സഞ്ചാര ലോകത്ത് പുതിയ ഒരു തുടക്കം കുറിച്ചിരിക്കുകയാണ്. ബാലാരി ഷ്ടതകള്‍ ഉണ്ടെങ്കിലും അതൊ ക്കെ മറികടന്ന് കൊച്ചി മെട്രോ മുന്നേറും. കൊച്ചിയുടെ ഗതാ ഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നു തന്നെ കരുതാം. അതുപോലെ തന്നെ കേരളത്തിലെ മറ്റു നഗരങ്ങളും ഇതു മാതൃകയാക്കും. നമുക്ക് മുന്നേറാം എല്ലാ മേഖലയിലും അതിനു നേതൃത്വം നല്‍കുന്ന വരെ അഭിനന്ദിക്കാം.

(ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ blessonhouston@gmail.com)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക