Image

പോസ്റ്റ്‌മോഡേണ്‍ സൃഷ്ടിയായ ട്രംപ് പ്രസിഡന്‍സി (ജോണ്‍ മാത്യു)

Published on 30 June, 2017
പോസ്റ്റ്‌മോഡേണ്‍ സൃഷ്ടിയായ ട്രംപ് പ്രസിഡന്‍സി (ജോണ്‍ മാത്യു)
വളരെ ശ്രദ്ധയോടെയാണ് ഇങ്ങനെയൊരു തലക്കെട്ടു നല്‍കിയത്. ഡോണാള്‍ഡ് ട്രംപിനു വോട്ടു നല്‍കിയവര്‍, ഇന്നും കയ്യടി കൊടുത്തു കൊണ്ടിരിക്കുന്നവര്‍, നിശ്ചയമായും ഉത്തരാധുനിക ചന്താഗതിക്കാരല്ല, പലരും അങ്ങനെയൊരു സംജ്ഞ കേട്ടിട്ടുപോലുമുണ്ടായിരിക്കില്ല. യാഥാസ്ഥിക മുതലാളിത്വത്തിനും ചില ജനപദങ്ങളോടു പകപുലര്‍ത്തന്നതുമായ എന്നാല്‍ പരസ്പര ബന്ധമില്ലാത്ത ഒരു സംവിധാനത്തിനുമാണ് അവര്‍ വോട്ടു ചെയ്തത്. അപ്പോള്‍ ക്യാപിറ്റലിസമല്ലാത്ത ഉത്തരാധുനികതയും 'ട്രംപുചിന്ത'കളുമായി എങ്ങനെ ചേര്‍ന്നുപോകും?

പോസ്റ്റ് മോഡേണിസം അഥവാ ഉത്തരാധുനികത എഴുതിയറിക്കുക അത്ര എളുപ്പമല്ല. കലകളോടു ചേര്‍ന്ന പ്രസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അല്ലെങ്കില്‍ ഭംഗിക്കുവേണ്ടിയോ മനുഷ്യമനസ്സിനെ കരുക്കിലാക്കുന്ന അനേകം പേരുകള്‍ കടന്നുവരും. ഇമ്മാനുവല്‍ കാന്റ്, ജ്വാകിസ് ദെരിദാ തുടങ്ങി നിരവധി! വായനക്കാര്‍ക്ക് പലപ്പോഴും ഉത്തരാധുനികതയെന്നാല്‍ സാഹിത്യത്തിലെ ഒരു പ്രസ്ഥാനം. ആധുനികതയില്‍ നിന്നു 'വളര്‍ച്ച', എന്നാല്‍ ഈ ഉത്തരാധുനികത മേലോട്ടുള്ള വളര്‍ച്ചയിലൂന്നിയ സാഹിത്യപ്രസ്ഥാനമായി കണക്കാക്കാനും പറ്റില്ല. വാസ്തുശില്പത്തില്‍, തത്ത്വശാസ്ത്രത്തില്‍, ജീവിതത്തിന്റെ മറ്റു പല രംഗങ്ങളിലും നടത്തുന്ന പ്രതിപ്രവര്‍ത്തനമാണ് ഉത്തരാധുനികത. പരമ്പരാഗത ശൈലി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഉത്തരാധുനികനായി രൂപപ്പെടാന്‍ സാദ്ധ്യമല്ല തന്നെ. 

ഉത്തരാധുനികതയില്‍ ഒരു പരമസത്യമില്ല. ആധുനികതക്കാണെങ്കില്‍ ചില നിഷ്‌ക്കര്‍ഷതകളുണ്ടായിരുന്നു. എന്നാല്‍ ഉത്തരാധുനികത എല്ലാ യുക്തികളും വിശ്വാസങ്ങളും പരമാധികാരങ്ങളും നിഷേധിക്കുന്നു, എന്നിട്ട് സ്വന്തം അനുഭവങ്ങളിലേക്കു തന്നെ തിരിയുന്നു. ആ അനുഭവങ്ങള്‍ മാത്രം സത്യം! മറ്റൊരാള്‍ ഉപദേശിക്കുന്നത് പ്രസക്തമല്ല. അതുകൊണ്ടാണ് മേഡേണിസത്തേക്കാള്‍ പോസ്റ്റ് മോഡേണിസം അവസാനവാക്കില്ലാതെ സാര്‍വ്വത്രികമായത്.
ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അറിയാതെ തന്നെ ഇന്ന് ഉത്തരാധുനികത നമ്മെ സ്വാധീനിക്കുന്നു. ക്രൈസ്തവ മതത്തില്‍, കത്തോലിക്ക മതത്തിലെ, ആ പരമാധികാരം പോലും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പരമാധികാരികള്‍പോലും പറയുന്നു തങ്ങള്‍ക്ക് അങ്ങനെയൊരു അധികാരമൊന്നുമില്ലെന്ന്. 

പല ക്രൈസ്തവ സഭാവിഭാഗങ്ങളും 'വിശ്വാസം' അവരവര്‍ക്ക് മനസ്സിലാകുന്ന ഭാഷ്യത്തിലേക്ക് ചുരുക്കിയിരിക്കുന്നു. ദൈവ വിശ്വാസം അവകാശപ്പെടുമെങ്കിലും ആ ദൈവത്തിനും മേലാണു പോലും സ്വന്തം അനുഭവം!

ആധുനികതയാണെങ്കില്‍ ഇനിയും പുതിയതൊന്ന് പറയാനില്ലെന്നും കൊളോണിയലിസത്തില്‍ക്കൂടിയും വ്യവസായ വിപ്ലവത്തില്‍ക്കൂടിയും ശാസ്ത്രീയമായും എല്ലാം നേടിയെന്ന് ധരിച്ചിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ഒരിക്കല്‍ പറഞ്ഞു കഴിഞ്ഞതിനു പുതുമ നല്‍കുന്ന പ്രസ്ഥനമായിട്ടായിരുന്നു തുടക്കം. 

പാശ്ചാത്യ ജീവിതരീതിയുടെ, വ്യവസായ വിപ്ലവത്തിന്റെ ആവേശത്തില്‍ പുതുമ നിറഞ്ഞ ആവിഷ്‌ക്കാരമായിരുന്നു ആധുനികത. മുതലാളിത്തം, മതേതരത്വം, ലിബറല്‍ ഡമോക്രസി, ഹ്യൂമനിസം തുടങ്ങിയവയ്ക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കൊടുത്ത നിര്‍വ്വചനമാണ് ആധുനികത. സമൂഹത്തിനു പകരം 'വ്യക്തി'കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആധുനികത ചെയ്തത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി നിരന്തരം ചര്‍ച്ച ചെയ്ത ദര്‍ശനങ്ങള്‍ കേവലം രണ്ടു പാരഗ്രാഫില്‍ എഴുതുന്നത് അത്ര പന്തിയല്ലെന്നറിയാം. 

അനേകം സാഹിത്യകൃതികള്‍ക്കും കലാരൂപങ്ങള്‍ക്കും പ്രേരകമായ പ്രസ്ഥാനങ്ങളാണിതെന്നുമറിയാം.
എന്റെ സ്വന്തം കാഴ്ചപ്പാട് ലിബറലിസമാണ്. അതായത് പാശ്ചാത്യ മുഖ്യധാര പ്രൊട്ടസ്റ്റന്റ് - ആംഗ്ലിക്കന്‍, എപ്പിസ്‌ക്കോപ്പല്‍, ലൂഥറന്‍, മെഥഡിസ്റ്റ് തുടങ്ങിവയുടെയും യാഥാസ്ഥിതികവും കരിസ്മാറ്റിക്കും അല്ലാത്ത ഒരു വിഭാഗം കത്തോലിക്ക സഭയുടെയും ബ്രിട്ടീഷ്, ഇന്ത്യാ ഡെമോക്രസികളുടേയും ദര്‍ശനമായ ലിബറലിസം. ഈ ലിബറല്‍ ചിന്ത മോഡേണിസത്തിന്റെ തുടര്‍ച്ചയും. പാശ്ചാത്യ പ്രൊട്ടസ്റ്റന്റ് സഭകളുടെ തന്നെ ഒരു വിഭാഗമായ ബാപ്റ്റിസ്റ്റ് തുടങ്ങിയവ തീവ്ര മുതലാളിത്തത്തിലേക്കു നീങ്ങിയപ്പോള്‍ ഭൂരിപക്ഷ യൂറോപ്യന്‍ രാജ്യങ്ങളും സ്വാതന്ത്ര്യം, സാഹോദര്യം സമത്വം എന്ന ലിബറല്‍ ആശയങ്ങളില്‍ത്തന്നെ ഉറച്ചു നിന്നു.

അറിഞ്ഞോ അതോ അറിയാതെയോ ലിബറലിസവും കമ്മ്യൂണിസവും ചേര്‍ത്തുവെക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതത്ര ശരിയല്ലെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കമ്മ്യൂണിസവും സോഷ്യലിസവും ഒരിക്കലും ലിബറല്‍ അല്ല തന്നെ. ആധുനികതയെക്കുറിച്ച് അല്പം നര്‍മ്മം ചേര്‍ത്ത് നികിതാ ക്രൂഷേവ് പറഞ്ഞത് ഇങ്ങനെ: 'കഴുതവാല്‍ ചാണകവെള്ളത്തില്‍ മുക്കി മതിലില്‍ അടിക്കുന്നതുപോലെ.' കമ്മ്യൂണിസം അതില്‍ത്തന്നെ യാഥാസ്ഥിതികമാണ്. 

ക്യാപിറ്റലിസത്തിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര മതേതരത്വസമൂഹം കെട്ടിപ്പടുക്കുന്നതിന്റെ ആവിഷ്‌ക്കാരമാണ് ലിബറലിസം. പാശ്ചാത്യ മതേതരത്വം എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരുകള്‍ മതത്തിന്റെ, സംഘടിതവും അല്ലാത്തതുമായ മതത്തിന്റെ, ആദര്‍ശങ്ങളോ ചിഹ്നങ്ങളോ ദിവ്യമെന്നു കരുതാത്ത അവസ്ഥയും. ഇതൊരു ഉട്ടോപ്യന്‍ ചിന്തയാണെങ്കില്‍പ്പോലും ഭരണത്തിന് അവസാന വാക്കായി 'മതം' വേണ്ട. 

കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളില്‍ അമേരിക്കയിലെ ഭരണസംവിധാനം മോഡേണിസ്റ്റ് ആശയങ്ങളില്‍ നിന്നുള്ള ലിബറല്‍ ചിന്ത ഉള്‍ക്കൊണ്ടിരുന്നെങ്കില്‍, ജോണ്‍ എഫ്. കെന്നഡി ഭരണത്തെ ആ മോഡേണ്‍ സമൂഹത്തിന്റെ തുടര്‍ച്ചയെന്ന് വിശേഷിപ്പിക്കാമെങ്കില്‍ ആ ആശയങ്ങളുടെ എതിര്‍ദിശയിലാണ് ഇന്ന് ട്രംപ് സഞ്ചരിക്കുന്നത്, ഉത്തരാധുനിക ചിന്തകളുടെ പ്രതിനിധിയായി! ഇരുപതാം നൂറ്റാണ്ടിന്റെ ആധുനികതയില്‍ നിന്നുള്ള വ്യതിയാനമായി ട്രംപ് പ്രസിഡന്‍സിയെ ചരിത്രകാരന്മാര്‍ വിലയിരുത്തും. ട്രംപ് പ്രസിഡന്‍സി ഉത്തരാധുനികതയുടെ ചിന്തകള്‍ കൃത്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. നാം ധരിച്ചുവെച്ചതല്ല സത്യം, മറ്റൊരു പകരസത്യമുണ്ട്. 

ലിബറല്‍ ആശയങ്ങളായ കുടിയേറ്റ ഉദാരവല്‍ക്കരണം, മതേതരത്വം തുടങ്ങിയവ ആവശ്യമില്ല. ക്യാപിറ്റലിസ്റ്റ് ലിബറലിസം കാലഹരണപ്പെട്ടതാണ്, കൂടാതെ യുക്തിക്കു നിരക്കാത്ത മറ്റൊരു സത്യമുണ്ടെന്ന വെളിപാടും. ശാസ്ത്രത്തിന് അതീതമായ സ്വന്തം ഭൂതോദയങ്ങള്‍! ഇതൊക്കെത്തന്നെയല്ലേ പോസ്റ്റ് മോഡേണിസത്തിന്റെ അന്തര്‍ധാരകളും. ആധുനികത 'ലിബറല്‍' ആണെങ്കില്‍ ഉത്തരാധുനികത സ്വയം വെളിപ്പെട്ടുവരുന്നവ തന്നെ. ഭരണ തലത്തിലും ഈ ചിന്തകള്‍ പ്രത്യക്ഷപ്പെടുന്നത് എന്തായാലും കൗതുകമുണര്‍ത്തുന്നു. 

പക്ഷേ, ഏകാധിപതികളില്‍ നിന്ന് തുടര്‍ച്ചയായി 'വെളിപാടുകള്‍' അനുയായികള്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ സ്വന്തം വെളിപാടുകള്‍, അതെന്തായാലും, ഏകാധിപതിയുടെ 'വലിയ' ചിന്തകള്‍ക്കു മുന്നില്‍, പതിവുപോലെ, അടിയറവുവെച്ചേ തീരൂ, ഉത്തരാധുനികതയുടെ സാര്‍വ്വത്രികത അവഗണിച്ചുകൊണ്ട്, തത്ത്വശാസ്ത്രങ്ങള്‍ ക്യത്യമായി വിലയിരുത്താതെ! 
Join WhatsApp News
Democrat 2017-07-03 07:42:29
1. relating to, or being any of various movements in reaction to modernism that are typically characterized by a return to traditional     materials and forms (as in architecture) or by ironic self-reference and absurdity (as in literature)

2.  of, relating to, or being a theory that involves a radical reappraisal of modern assumptions about culture, identity, history, or language

മേൽപ്പറഞ്ഞിരിക്കുന്ന രണ്ടു നിര്വചനങ്ങളാണ് പോസ്റ്റ് മോഡേണൈസേഷനാണ് ഇംഗ്ലീഷ് ഡിക്ഷണറി കൊടുത്തിരിക്കുന്നത് .  അതിൽ സെല്ഫ് റഫറൻസ് ആൻഡ് അബ്സ്റ്റഡിറ്റി എന്ന നിർവചനം ട്രംപിന് വളരെ യോജിച്ചതാണ്.  സാധാരണ ഭരണക്രമങ്ങളിൽ നിന്ന് മാറി മനുഷ്യ സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു ഭരണക്രമം നൽകാൻ ട്രംപിന് കഴിഞ്ഞിട്ടില്ല . നേരെ മറിച്ച്‌ വെട്ടിപ്പും തട്ടിപ്പിലും ബങ്കറുപ്റസി. നികുതി വെട്ടിപ്പ് ഇവയിലൂടെ പണം സംമ്പാതിച്ചു ( self-reference) അതിന്റെ അടിസ്ഥാനത്തിൽ അമേരിക്കയെ ഗ്രേറ്റ് ആക്കാം എന്ന് പറയുന്നത് വെറും  'absurdity' എന്നല്ലാതെ എന്ത് പറയാനാണ് . ഇതാണോ ജോൺ മാത്യു ഉദ്ദേശിച്ചത്?
Truth Seeker 2017-07-04 08:13:56
തലേൽ ഒന്നും ഇല്ലാത്തവന് തലക്കെട്ട് മനസിലാകുന്നതെങ്ങനാ. അല്ല ! അല്ലെങ്കിലും ട്രംപിന്റെ മൂഡ് താങ്ങികൾക്ക് തലേൽ ഒന്നും ഇല്ലല്ലോ. അതുകൊണ്ടാണല്ലോ അയാൾ പ്രസിഡണ്ടായത്. ഒരു കച്ചവടക്കാരന്റ സർവ്വ കാലത്തരവും അവന്റ കയ്യിലുണ്ട് .  അമേരിക്കയെ ബാങ്ക്റപ്സി ചെയ്യാതിരുന്നാൽ മതിയായിരുന്നു.  പാവം പുട്ടിനെ കാണുമ്പോൾ ഓച്ഛാനിച്ചു നില്ക്കും. അല്ലെങ്കിൽ ടാസ്ക് റിട്ടേൺസ് റീലീസ്സ് ചെയ്യും . അതോടെ ട്രംപ് ഡും. ദാ കിടക്കുന്നു താഴെ. 
john kunthara 2017-07-04 04:15:09
തലക്കെട്ട് എന്താണ് ആർഥമാക്കുന്നതെന്നു വായിച്ചിട്ടു പിടികിട്ടുന്നില്ല.ട്രമ്പിനെ സംബന്ധിച്ചിടത്തോളം ഞാൻ കാണുന്നത് ഇയാൾ ഒരു ട്രഡീഷണൽ രാഷ്ട്രീയക്കാരനല്ല കാര്യങ്ങൾ സാധിക്കുന്നതിനു പലേ വഴികളും നോക്കും അത് ബിസിനസ് മൈൻഡ് ഉള്ളവർക്ക് മനസിലാവും. ട്രമ്പ്തിരഞ്ഞെടുക്കപ്പെട്ടത് സാധാരണ വോട്ടു ചെയുവാൻ മടികാട്ടുന്ന ഒരു വിഭാഗത്തെ പുറത്തു കൊണ്ടുവന്നു . സാധാരണ രാഷ്ട്രീയക്കാർ മാധ്യമങ്ങളുടെ അടിമകളാണ് അതിനു ഇയാൾ ഒരു തിരശീല ഇട്ടു. അല്ലാതെ ഒരു പൊളിറ്റിക്കലോ മറ്റു ഐഡിയോളോജിയോ ഒന്നും എവിടെ ബാധകമല്ല കാരണം ട്രമ്പ് ഒരു ചിന്തകനോ ഒന്നുമല്ല ഇയാൾ ഒരു ഒരുപാട് പണമുള്ള സാധാരണക്കാരൻ . പറയേണ്ടതു പറയും ആർക്കു പിടിച്ചാലും ഇല്ലെങ്കിലും. അതിനെ വേണമെങ്കിൽ സത്യസന്ധത എന്നോ ബിഗ് മൗത്ത്‌ എന്നോ ഒക്കെ വിളിച്ചോ . ട്രമ്പ് റിപ്പബ്ലിക്കാനുമല്ല ഡെമോക്രറ്റുമല്ല ഒരു പ്രായോഗിക മനസ്ഥിതിക്കാരൻ
വിദ്യാധരൻ 2017-07-05 06:31:55

തലേൽ ഒഴിഞ്ഞ സ്ഥലം ഉള്ളവർക്കുവേണ്ടി

മോഡേണിസത്തിൽ നിന്നും ഉരുത്തിരിഞ്ഞതോ മോഡേണിസത്തിനുള്ള പ്രതികരണമായോ അല്ലെങ്കിൽ മോഡേണിസത്തിന്റെ പിന്തുടർച്ച ആയോ കരുതപ്പെടുന്ന, തത്ത്വചിന്ത, വാസ്തുവിദ്യ, കല, സാഹിത്യം, സംസ്കാരം, വിമർശന സിദ്ധാന്തം എന്നിവയിലെ വ്യാപകമായ വികാസങ്ങളെ ആണ് പോസ്റ്റ്മോഡേണിസം (ഉത്തരാധുനികത) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.

ആധുനികതയ്ക്ക് (മോഡേണിസം) ഒരു മറുപടി എന്നനിലയിൽ ആയിരുന്നു പോസ്റ്റ്മോഡേണിസം  ആരംഭിച്ചത്. (പോസ്റ്റ് എന്ന പദം കാലത്തെ കുറിക്കുന്ന പിന്നീട് എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിരിക്കുന്നത്) . രണ്ടാം ലോകമഹായുദ്ധം നൽകിയ നിരാശ‍ പോസ്റ്റ് മോഡേണിസത്തെ വളരെ സ്വാധീനിച്ചു. ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിപ്പിച്ചു നിറുത്തുന്ന തത്ത്വങ്ങളോ ഇല്ലാത്ത, അതിസങ്കീർണ്ണത, വൈരുദ്ധ്യം, മങ്ങൽ, വൈവിദ്ധ്യം, പരസ്പരബന്ധം, പരസ്പരാശ്രയത്വം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്ന, സാംസ്കാരിക, ബൗദ്ധിക, കലാപരമായ അവസ്ഥകളെ സാധാരണയായി പോസ്റ്റ് മോഡേണിസ്റ്റ് (ഉത്തരാധുനികം) എന്ന് വിശേഷിപ്പിക്കുന്നു.

Vote for Sanders 2017-07-05 13:05:31

നിരീശ്വരൻ ജോൺ മാത്യുവിന്റെ ലേഖനം ഒന്നുകൂടി വായനക്കാർക്ക് മനസിലാകതക്ക രീതിയിൽ ആക്കിയിരിക്കുന്നു. കാടച്ചു വെടിവച്ചപ്പോൾ പരിക്കേട്ടത് കുന്തറ ചീരൻ പിന്നെ ന്യൂയോർക്കിൽ നിന്നുള്ള എബ്രാഹാമിൻറേം, ഇസാക്കിന്റേം ജോസഫിന്റെം ബന്ധുവും. ഒരു വെടിക്ക്  രണ്ടു പക്ഷി എന്ന് കേട്ടിട്ടുണ്ട് പക്ഷെ മൂന്നെണ്ണത്തിന് ഒരേ സമയത്ത് വെടി  എല്ക്കുന്നത് ആദ്യമാ. ഇതെന്ന വെടിവെപ്പാ നിരീശ്വരാ? പാവം ചീരനും കുന്തറെം. ട്രംപിന്റെ വിധേയർ.

 

Observer 2017-07-05 12:08:42
Tump will destroy America
നിരീശ്വരൻ 2017-07-05 11:15:29

വിദ്യാധരന്റെ നിര്വചനപ്രകാരം  (ആധുനികതയ്ക്ക് (മോഡേണിസം) ഒരു മറുപടി എന്നനിലയിൽ ആയിരുന്നു പോസ്റ്റ്മോഡേണിസം  ആരംഭിച്ചത") അത് വച്ച് നോക്കുമ്പോൾ ട്രംപിന്   ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിപ്പിച്ചു നിറുത്തുന്ന തത്ത്വങ്ങളോ ഇല്ല  കൂടാതെ   അതിസങ്കീർണ്ണത, വൈരുദ്ധ്യം, മങ്ങൽ, വൈവിദ്ധ്യം, പരസ്പരബന്ധമില്ലായ്മ , പരസ്പരാശ്രയത്വം ഇല്ലായ്മ തുടങ്ങിയ ഒരു മനോരോഗിയുടെ സർവ്വ ലക്ഷണങ്ങളുമുണ്ട്.  ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രതിനിധികളായ ഡെമോക്രാറ്റും റിപ്പബ്ലിക്കനും അടങ്ങിയ സ്വാമ്പ് (ചെളിക്കുണ്ടു) അടിച്ചു വൃത്തിയാക്കും എന്ന് പറഞ്ഞാണ് ട്രംപ് അധികാരത്തിൽ വന്നത്. അല്ലെങ്കിൽ ഇന്നത്തെ വ്യവസ്ഥതിയിൽ നിരാശനായി ഉത്തരാധുനികതയുടെ പ്രതീകമായി നിന്നുകൊണ്ട് അമേരിക്കയെ ഗ്രേറ്റ് ആക്കും എന്ന ചിഹ്നം വിളിയുമായിട്ട്   എന്നാൽ ട്രംപ് സ്വാമ്പ് ഡ്രെയിൻ ചെയ്യാൻ ശ്രമിച്ചത് അയാളുടേതായ ചെളിക്കുണ്ടിൽ നിന്നുകൊണ്ടാണ്.  അയാളുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന റഷ്യൻ ബന്ധം, അയാളുടെ പരാജയപ്പെട്ട  വാഗ്‌ദാനങ്ങൾ എല്ലാം പോസ്റ്മോഡേർണിസത്തിന്റെ ചില ലകഷണങ്ങൾ കാണിക്കുന്നുണ്ടെകിലും അയാൾക്ക് അതിലും കടുത്ത എന്തോ മാനസീക രോഗം ഉണ്ടെന്നാണ് അമേരിക്കയിലെ പേരുകേട്ട മനോരോഗ വിദഗ്ദ്ധന്മാരെ പറയുന്നത് (ചീരന്റെ അഭിപ്രായം വായിച്ചാൽ തോന്നും അമേരിക്കയിൽ ട്രംപിന് വോട്ട് ചെയ്തവർ ഒക്കെ മനോരോഗികൾ ആണെന്ന്)
 ട്രംപിന്റെ പിന്നിൽ അണിനിരന്ന പതിനാല് മില്യൺ സാധാരണ ജനങ്ങൾ മോനോരോഗികൾ അല്ലായിരുന്നു കൂടാതെ അവർക്ക്  പോസ്റ്മോഡേർണിസത്തിന്റെ സങ്കീർണതകൾ അറിയില്ല. അവർക്ക് വേണ്ടത് നല്ല ശമ്പളം കിട്ടുന്ന ജോലി കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ട്ടപ്പെട്ട പ്രതാപം,കൂടാതെ ആരോഗ്യ സംരക്ഷണത്തിന് നല്ല ഇൻഷുറൻസ്. മെഡിക്കെയിടും സോഷ്യൽ സെക്യൂരിറ്റിയും യാതൊരുവിധത്തിലും തൊടുകയില്ല എന്ന വാഗ്ടാനാവുയമായിട്ടാണ് അയാൾ പതിനാല് മില്യൺ ജനങ്ങളുടെ സപ്പോർട്ട് വാങ്ങിയത്. (അയാൾക്ക് വോട്ട് ചെയ്യാത്തവരിൽ വളരെ അധികം പേര് ഒബാമകെയറിന്റെ സംരക്ഷണ ലഭിക്കുന്നവരാണ് എന്ന കാര്യം വിസ്മരിക്കാതിരിക്കുക) എന്നാൽ അയാൾ ഉന്നം വയ്ക്കുന്നത് അശരണരുടെയും വിരുദ്ധന്മാരുടെഡിയും തീരാവ്യാധിയോടെ ജനിച്ച കുട്ടികളുടെ മെഡിക്കയിഡിൽ നിന്ന് 800 ബില്യൺ മോഷ്ടിച്ച ട്രംപ് അടക്കം ധനവാന്മാരുടെ പള്ള വീർപ്പിക്കുക എന്നതാണ് ലക്‌ഷ്യം. ഇതിന് കൂട്ട് നിൽക്കുന്നവർ അബ്രാഹാമിനെയും  ഇസാക്കിനെയും തലയിൽ കയറ്റി വച്ച് യേശു എന്ന ആ നല്ല മനുഷ്യനെ ക്രൂശിച്ച 80 % ക്രിസ്ത്യാനികളാണ്.  ഇവരെല്ലാം ജോൺ മാത്യു പറയുന്ന പോസ്റ്മോഡേൺ ട്രമ്പുമായി ബന്ധമുള്ള പമ്പര വിഡ്ഡികളാണ്

കുന്തറ ട്രംപിന്റെ സപ്പോർട്ടർ ആയതിൽ അത്ഭൂതപ്പെടാനില്ല


Alert 2017-07-05 13:43:01

Speaking at the conference at Yale’s School of Medicine on Thursday, one of the mental health professionals, Dr John Gartner, a practising psychotherapist who advised psychiatric residents at Johns Hopkins University Medical School until 2015, said: “We have an ethical responsibility to warn the public about Donald Trump's dangerous mental illness.”

Dr Gartner, who is also a founding member of Duty to Warn, an organisation of several dozen mental health professionals who think Mr Trump is mentally unfit to be president, said the President's statement about having the largest crowd at an inauguration was just one of many that served as warnings of a larger problem.


andrew 2017-07-05 19:15:56

Think about it, act about it or you will be sorry for long years to come & future generations wont forgive you

Speaking at the conference at Yale’s School of Medicine on Thursday, one of the mental health professionals, Dr John Gartner, a practising psychotherapist who advised psychiatric residents at Johns Hopkins University Medical School until 2015, said: “We have an ethical responsibility to warn the public about Donald Trump's dangerous mental illness.”

Dr Gartner, who is also a founding member of Duty to Warn, an organisation of several dozen mental health professionals who think Mr Trump is mentally unfit to be president, said the President's statement about having the largest crowd at an inauguration was just one of many that served as warnings of a larger problem.

Brother Tom 2017-07-05 20:29:42
ഞാൻ നിങ്ങളോട് എല്ലാവരോടും  മാപ്പ് ചോദിക്കുന്നു . ഞങ്ങളുടെ പാസ്റ്റർ പറഞ്ഞാണ് ഞാൻ ഈ ട്രംപിന് വോട്ട് ചെയ്തത് .  ദൈവം പറഞ്ഞയച്ച ആളാണ് ട്രംപ് എന്നാണ് പാസ്റ്റർ എല്ലാവരോടും പറഞ്ഞത്.  വെളുപ്പിനെ എഴുനേറ്റിരുന്നാ "ചീറ്റുന്നത് " ഒടുക്കത്തെ ഒരു 'ചീറ്റ്'

 

Comment Observer 2017-07-05 19:23:27
All the above comments are good. Some comments are not appropriate and just beating the bush around. Really the Nerisiran and Vidhyadharan master expanded and gave soe insights. Bu the main article by John Mathews writings are disappointing. No clarity and what is he trying to say? What is his points? He just run around and going to the forest and come back with nothing.
CID Moosa 2017-07-06 08:14:44
ലോകത്തിലെ ഏറ്റവും വലിയ രണ്ടു കള്ളന്മാരാണ് (ട്രമ്പും പൂട്ടിനും ) ജി-ട്വൻറ്റി സമ്മേളനത്തിന് ജർമ്മനിയിൽ സമ്മേളിക്കുന്നത്
ജ്ഞാനി 2017-07-06 07:04:33

മാലാഖമാർ ഭയപ്പെടുന്നടത്ത് വിഡ്ഢികൾ ചാടിവീഴാറുണ്ട് സണ്ണി .


സണ്ണി 2017-07-06 06:33:25
സ്വന്തം പേരുവെച്ചെഴുതാൻ ധൈര്യമുള്ള ജോൺ കുന്തറക്ക് അഭിവാദ്യങ്ങൾ 
നിങ്ങളെപ്പോലെയുള്ള സപ്പോർട്ടേഴ്‌സ് ഉള്ളേടത്തോളം കാലം ട്രംപിന് അടുത്ത 8 വർഷം സുഖമായി ഭരിക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക