Image

ജര്‍മനിയില്‍ തൊഴിലാളികളുടെ അഭാവം റിക്കാര്‍ഡ് ഉയരത്തില്‍

Published on 01 July, 2017
ജര്‍മനിയില്‍ തൊഴിലാളികളുടെ അഭാവം റിക്കാര്‍ഡ് ഉയരത്തില്‍
 ബെര്‍ലിന്‍: ജര്‍മനിയില്‍ തൊഴിലാളികള്‍ക്കായുള്ള ആവശ്യം ജൂണിലെ കണക്കനുസരിച്ച് റിക്കാര്‍ഡ് ഉയരത്തിലെത്തി. രാജ്യത്തെ ശക്തമായ സാന്പത്തിക വളര്‍ച്ച കാരണം തൊഴിലില്ലായ്മ ഗണ്യമായി കുറയുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ജോലികള്‍ക്ക് അപേക്ഷ ക്ഷണിക്കുന്ന പരസ്യങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന സ്‌റ്റെല്ലെന്‍ഇന്‍ഡക്‌സിലാണ് ഇതു വ്യക്തമാകുന്നത്. 2005ല്‍ ആരംഭിച്ച സൂചിക ഇപ്പോള്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 135 പോയിന്റിലാണ് നില്‍ക്കുന്നത്. ഏപ്രിലിലേതിനെ അപേക്ഷിച്ച് മൂന്നു പോയിന്റ് അധികമാണിത്.

മിക്ക തൊഴില്‍ മേഖലകളിലും തൊഴിലാളികള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു വരുന്നു. നിര്‍മാണ, വ്യാപാര, സേവന മേഖലകളാണ് ഏറ്റവും മുന്നില്‍. താത്കാലിക ജീവനക്കാര്‍ക്കും ഡിമാന്‍ഡ് വളരെ കൂടിയിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക