Image

ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ എട്ട്, ഒന്പത് തീയതികളില്‍

Published on 01 July, 2017
ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ എട്ട്, ഒന്പത് തീയതികളില്‍

      കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും ഇടവക ദിനവും ജൂലൈ എട്ട്, ഒന്പത് (ശനി, ഞായര്‍) തീയതികളില്‍ നടക്കും. സമൂഹത്തിന്റെ മുപ്പത്തിയേഴാമത്തെ തിരുനാള്‍ ആഘോഷങ്ങള്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് അരങ്ങേറുക.

കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ യുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയെ തുടര്‍ന്നുള്ള പൊതുയോഗത്തില്‍ നൂറ്റിയിരുപത്തിയഞ്ചോളം പേരടങ്ങുന്ന വിവിധ കമ്മിറ്റികളും രൂപീകരിച്ചു. 

വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി ഡെസീന തോട്ടുങ്കല്‍ (ലിറ്റര്‍ജി), ജോണ്‍ പുത്തന്‍വീട്ടില്‍ (ഡെക്കറേഷന്‍/പ്രദക്ഷിണം), മേരി, ജോസ് പുതുശേരി (നേര്‍ച്ച), വര്‍ഗീസ് ശ്രാന്പിക്കല്‍ (ശബ്ദസാങ്കേതികം), തോമസ് അറന്പന്‍കുടി (ഫിനാന്‍സ്), ഡോ. ജിമ്മി പുതുശേരി(ഫസ്റ്റ് എയ്ഡ്), എല്‍സി വടക്കുംചേരി/ഷീബ കല്ലറയ്ക്കല്‍ (ഭക്ഷണം), ജോസുകുട്ടി കളത്തിപ്പറന്പില്‍ (പാനീയം), പോള്‍ ചിറയത്ത്(കഫേ/ ലഘുഭക്ഷണം), ജസ്റ്റിന്‍ അരീക്കാട്ട് (വാഫലന്‍/നൂഡില്‍സ്), ജോസ് കുന്പിളുവേലില്‍ (ലോട്ടറി), നവീന്‍ അരീക്കാട്ട് (കള്‍ച്ചറല്‍/സമാപന പ്രോഗ്രാം), ജെന്‍സ് കുന്പിളുവേലില്‍ (ഫോട്ടോ/വീഡിയോ), റോസി വൈഡര്‍ (പുനര്‍ക്രമീകരണം), ജോഷ അരീക്കാട്ട് (വിനോദം), ജോള്‍ അരീക്കാട്ട് (ഗതാഗതം), ആന്റണി സഖറിയ (സ്‌റ്റേജ്) എന്നിവരെ തെരഞ്ഞെടുത്തു. 

ഇന്ത്യന്‍ സമൂഹത്തിന്റെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍), ഷീബ കല്ലറയ്ക്കല്‍, തോമസ് അറന്പന്‍കുടി, ആന്റണി സഖറിയാ, ഗ്രിഗറി മേടയില്‍,സൂസി കോലത്ത്, സുനു ജെയിംസ്, യോഹന്നാന്‍ വാരണത്തില്‍, ബേബി നെടുങ്കല്ലേല്‍ എന്നിവരും വരുംവര്‍ഷത്തെ പ്രസുദേന്തി ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടവും പ്രവര്‍ത്തിക്കുന്നു. തൃശൂര്‍, ആളൂര്‍ സ്വദേശി ജോണി അരീക്കാട്ട്/അല്‍ഫോന്‍സ അരീക്കാട്ട് കുടുംബമാണ് നടപ്പുവര്‍ഷത്തെ പ്രസുദേന്തി. 

കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയ ദേവാലയ പാരീഷ്ഹാളില്‍ ജൂലൈ ഒന്നിന് (ശനി) ഫാ. ഇഗ്‌നേഷ്യസിന്റെ അധ്യക്ഷതയില്‍ കണ്‍വീനര്‍മാരുടെയും സ്റ്റിയറിംഗ് കമ്മിറ്റിയുടെയും സംയുക്തസമ്മേളനം നടക്കും.

വിവരങ്ങള്‍ക്ക് : ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ജോണി അരീക്കാട്ട് (പ്രസുദേന്തി) 0221 96262399, 0178 6173184, ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികണ്‍വീനര്‍) 0221 5904183, 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക