Image

നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രവാസി മലയാളി ഫെഡറേഷന്‍ മഹിളാ സംഘം

Published on 01 July, 2017
നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രവാസി മലയാളി ഫെഡറേഷന്‍ മഹിളാ സംഘം

റിയാദ് : വേതന വര്‍ധനവിനും അവകാശങ്ങള്‍ക്കുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി മലയാളിഫെഡറേഷന്‍ മഹിളാ സംഘം. റിയാദിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ മലാസിലെ നഴ്‌സുമാരുടെ ക്യാന്പിലാണ് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചത്. 

രാപകലില്ലാതെ സേവനം നടത്തുന്ന നഴ്‌സ്മാര്‍ക്ക് ഭൂമിയലെ മാലാഖമാര്‍ എന്ന പേര് മാത്രം നല്‍കി അവരെകൊണ്ട് പരമാവധി ജോലിഭാരം ഏല്‍പ്പിക്കുകയും നല്‍കുന്നത് തുഛമായ ശന്പളവുമാണ്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും സമരം ചെയുന്ന നഴ്‌സ്മാരുടെ ശന്പളവര്‍ധനവ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉടനെ സര്‍ക്കാര്‍ ബന്ധപെട്ടവരോട് സംസാരിച്ച് പ്രശനപരിഹാരം ഉണ്ടാക്കണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. ആനി സാമുവല്‍ (പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്റര്‍) ഐക്യദാര്‍ഢ്യ പ്രതിഞ്ജ വായിച്ചു. റെക്‌സി ജോര്‍ജ് (കിംഗ് ഫൈസല്‍ സ്‌പെഷലൈസ് ഹോസ്പിറ്റല്‍), ജിന്‍സി വിപിന്‍ (പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റി), മരീന ജിമ്മി (കിംഗ് ഖാലിദ് ഹോസ്പിറ്റല്‍), ഷീല രാജു (കിംഗ് സൗദ് മെഡിക്കല്‍ സിറ്റി), ഷിജിമോള്‍ സബാസ്റ്റ്യന്‍, ലിസി ജോസഫ്, സനിത ബേബി, മനു മാത്യൂ (പിഎസ്എംഎംസി), സുജ റോബിന്‍ (സെക്യൂരിറ്റി ഫോഴ്‌സ് ഹോസ്പിറ്റല്‍), ജൂലി വര്‍ഗീസ് (അബാദ് സ്‌പെഷലൈസ്ഡ് ഹോസ്പിറ്റല്‍), അനു ജോയ് (പിഎസ്സിസി) എന്നിവരും പ്രവാസി മലയാളി ഫെഡറേഷന്‍ മഹിള സംഘം പ്രവര്‍ത്തകരായ ബുഷ്‌റ മുജീബ്, റാഷിദ ഷിബു, നജ്മ ഷാജഹാന്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ജയന്‍ കെടുങ്ങല്ലൂര്‍, ജിസിസി കോഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോട് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുജീബ് കായക്കുളം, സെക്രറട്ടി ഷിബു ഉസ്മാന്‍, ജലീല്‍ ആലപ്പുഴ , ഷാജഹാന്‍ കല്ലംന്പലം, ഷാജഹാന്‍ ചാവക്കാട് റിയാദ് മീഡിയ പ്രതിനിധികള്‍ ബഷീര്‍ പാങ്ങോട്, ഹനീഫ എന്നിവരും പങ്കെടുത്തു. ഷീല രാജു, മനു ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക