Image

അമ്മ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗണേഷ്‌കുമാര്‍

Published on 02 July, 2017
അമ്മ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗണേഷ്‌കുമാര്‍

അമ്മ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കെ.ബി ഗണേഷ്‌കുമാറിന്റെ കത്ത്. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ ‘അമ്മ’ ഇടപെട്ടില്ല. സംഘടന നടീനടന്‍മാര്‍ക്ക് നാണക്കേടാണ്. പിച്ചി ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്നും ഗണേഷ്‌കുമാര്‍ കത്തില്‍ പറയുന്നു.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ ഗൗരവമായി ഇടപെട്ടില്ല. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അമ്മയ്‌ക്കെഴുതിയ 13 പേജ് കത്തില്‍ വ്യക്തമാക്കുന്നു.

ദിലീപിനെ വേട്ടയാടിയപ്പോള്‍ അമ്മ നിസംഗത പാലിച്ചു. പ്രസിഡന്റ് ഇന്നസെന്റിനോട് ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നിലപാട് സ്വീകരിച്ചില്ല. മമ്മൂട്ടിയുടെ വീട്ടില്‍ പേരിന് യോഗം ചേര്‍ന്ന് ഒരു തിരക്കഥാകൃത്തിനെ കൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുകയാണ് ചെയ്തതെന്നും ഗണേഷ് കുമാര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക