Image

സിനിമാ മേഖലയിലെ അപ്രഖ്യാപിത വിലക്കിനെതിരെ സയനോര ഫിലിപ്

Published on 02 July, 2017
സിനിമാ മേഖലയിലെ അപ്രഖ്യാപിത വിലക്കിനെതിരെ സയനോര ഫിലിപ്
അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും നിര്‍മ്മാണ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെതിരെ സയനോര ഫിലിപ്പും രംഗത്ത്. ‘സംരക്ഷിക്കേണ്ടവര്‍ വിലക്കുന്ന യുഗം..കലിയുഗം’. എന്ന് സയനോര തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ആഷിഖ് അബുവും റിമ കല്ലിങ്കലും കഴിഞ്ഞദിവസം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചുള്ള സമരത്തില്‍ സഹകരിച്ചില്ലെന്ന് കാട്ടിയാണ് ഇരുവര്‍ക്കും അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അമല്‍ നീരദും അന്‍വര്‍ റഷീദും പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഈ ബാനറുകള്‍ പുറത്തിറക്കുന്ന പറവ, ട്രാന്‍സ് എന്നീ സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിലാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ഇതേ കാരണം കൊണ്ടു തന്നെ ദുല്‍ഖര്‍ നായകനായി തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറി വന്ന സിഐഎ എന്ന സിനിമയെ സാധാരണ തിയറ്ററുകളില്‍ നിന്നും വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വിലക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് താരങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ട് വരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക