Image

വിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലിയുടെ രണ്ടാം പ്രഭാഷണം

സാംസി കൊടുമണ്‍. Published on 02 July, 2017
വിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലിയുടെ രണ്ടാം പ്രഭാഷണം
ന്യൂയോര്‍ക്ക്: കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (ബ്രാഡോക്ക് അവന്യൂ) വെച്ച് ജുലെ ഒമ്പതാം തിയ്യതി നടക്കുന്ന വിചാരവേദിയില്‍, കഴിഞ്ഞ മുപ്പതില്‍ പരം വര്‍ഷം സെന്റ് ജോണ്‍സ് യുണിവേഴ്‌സിറ്റിയില്‍ ഇംഗ്ലിഷ് പ്രൊഫസറായിരുന്ന ജോസഫ് ചെറുവേലി നയിക്കുന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാം പ്രഭാഷണമായ “ആന്‍ ഓവര്‍ വ്യൂ ഒഫ് അമേരിക്കന്‍ ലിറ്ററേച്ചര്‍ - ലാന്റ് മാര്‍ക്‌സ് ആന്റ് മൈല്‍ സ്റ്റോണ്‍സ്’ (AN OVER VIEW OF AMERICAN LITERATURE - LANDMARKS AND MILESTONES) എന്ന വിഷയമായിരിíും.

കഴിഞ്ഞ വര്‍ഷം ഷെയിക്ക്‌സ്പീയറിന്റെ നാനൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് അദ്ദേഹം ഷേയ്ക്‌സ്പിയര്‍ കൃതികളേക്കുറിച്ചും, വ്യക്തിജിവിതത്തിന്റെ അറിയപ്പെടാത്ത ഏടുകളേക്കുറിച്ചും നടത്തിയ പ്രഭാഷണം ഏറെ പ്രയോജനപ്രദമായിരുന്നു. ഈ വര്‍ഷം അമേരിക്കന്‍ എഴുത്തുകാരില്‍ പ്രമുഖനായ ഹെന്റ്രി ഡേവിഡ് തൊറോയുടെ (Henry David Thoreau) ഇരുനൂറാം ജന്മവാര്‍ഷികം അഘോഷിക്കപ്പെടുകയാണ്. അദ്ദേഹത്തോടുള്ള ആദര സുചകമായി ചെറുവേലി സാര്‍ തൊറോയുടെ പ്രസിദ്ധമായ “വാള്‍ഡന്‍’ എന്ന കൃതിയെക്കുറിച്ചും സംസാരിക്കുന്നതായിരിക്കുും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക