Image

യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ച്‌ പെരുന്നാള്‍ കൊണ്ടാടി

മാത്യു ജോര്‍ജ് (Church P R O) Published on 02 July, 2017
യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ച്‌   പെരുന്നാള്‍ കൊണ്ടാടി
യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ച് പെരുന്നാള്‍ ജൂലൈ 1, 2 തിയ്യതികളില്‍ കൊണ്ടാടി.

ജൂണ്‍ 25 ന് ഞായറാഴ്ച വി. കുര്‍ബാനക്ക് ശേഷം ഇടവക വികാരി വെരി റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തി. ജൂലൈ 1 ന് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന് ഫാ. ഗ്രിഗറി വര്‍ഗീസിന്റെ ആത്മീയ പ്രഭാഷണവും ഉം ഉണ്ടായിരുന്നു.

ഞായറാഴ്ച വെരി റവ. ടി.എം. സഖരിയ കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍  വി കുര്‍ബാന അര്‍പ്പിച്ചു. അച്ചന്റെ പെരുന്നാള്‍ സന്ദേശത്തില്‍ മാര്‍ത്തോമ്മ ശ്ലീഹായെപ്പോലെ 'എന്റെ ദൈവവും എന്റെ കര്‍ത്താവും' എന്ന് ഉറച്ച് പറയത്തക്ക വിശ്വാസം നമ്മില്‍ ഓരോരുത്തരിലും ഉണ്ടാകണമെന്ന് ഉദ്‌ബോദിപ്പിച്ചു. 

തുടര്‍ന്ന് ദൈവാലയത്തിന് ചുറ്റും വര്‍ണ്ണ ശബളമായ റാസയും ചെണ്ടമേളവും നടന്നു. റാസയില്‍ വൈദീകരായറവ. കെ.കെ. കുര്യാക്കോസ്, റവ. നൈനാന്‍ ടി. ഈശോ എന്നിവരും സംബന്ധിച്ചു ഏകദേശം 400 ഓളം ഭക്തതരുണങ്ങള്‍ പെരുന്നാളില്‍ സംബന്ധിച്ചു. 

ഏവര്‍ക്കും വിഭവ സമൃദ്ധമായ ലഞ്ചും ഉണ്ടായിരുന്നു. പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച റോയ് പി. എബ്രഹാമിനു ഇടവകക്കാരുടെ പ്രത്യേക അഭിനന്ദനങ്ങള്‍.

യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ച്‌   പെരുന്നാള്‍ കൊണ്ടാടി
യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ച്‌   പെരുന്നാള്‍ കൊണ്ടാടി
യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ച്‌   പെരുന്നാള്‍ കൊണ്ടാടി
യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ച്‌   പെരുന്നാള്‍ കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക