Image

അമ്മയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ബാലചന്ദ്ര മേനോന്‍

Published on 03 July, 2017
അമ്മയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ബാലചന്ദ്ര മേനോന്‍
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ അമ്മയിലുടലെടുത്ത പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. അമ്മയുടെ വിവാദ വാര്‍ത്ത സമ്മേളനത്തെ വിമര്‍ശിച്ചും പിന്തുണച്ചും ബാലചന്ദ്രമേനോന്‍ സംസാരിക്കുന്നുണ്ട്‌. 

യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്‌ത വീഡിയോയിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌. ആവശ്യമില്ലാത്ത പ്രശ്‌നങ്ങളിലേക്ക്‌ അമ്മയെ വലിച്ചിഴയിക്കുന്നതിലുള്ള അതൃപ്‌തി ആദ്യകാല സെക്രട്ടറി കൂടിയായ അദ്ദേഹം മറച്ചുവച്ചില്ല. 

സിനിമാക്കാര്‍ സിനിമക്കാരാകണമെന്നും അമ്മയിലെ അംഗങ്ങള്‍ തമ്മില്‍ ഊഷ്‌മള ബന്ധം ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു. 

 താന്‍ സിനിമയിലെത്തിയിട്ട്‌ നാല്‍പ്പത്‌ വര്‍ഷമായെന്നും എന്നാല്‍ ഇതുവരെ അമ്മയെ കുറിച്ച്‌ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നും  അമ്മയില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്യാതിരുന്നത്‌ അമ്മയെ കുറിച്ച്‌ സംസാരിക്കാന്‍ ബാധ്യസ്ഥരായ ആള്‍ക്കാര്‍ ഉള്ളതുകൊണ്ടാണെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.


വിവാദ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടാതിരുന്നതിനെ ബാലചന്ദ്രമേനോന്‍ പിന്തുണച്ചു. ബോധമില്ലാത്ത്‌ കൊണ്ടല്ല അവര്‍ മിണ്ടാതിരുന്നതെന്നും എവിടെ എന്ത്‌ പറയണമെന്ന്‌ ആലോചിച്ചിട്ടാണ്‌ അവര്‍ മിണ്ടാതിരുന്നതെന്നാണ്‌ താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു. 
എല്ലാവരെയും കാണാന്‍ വേണ്ടിയാണ്‌ താന്‍ അമ്മയില്‍ പോകുന്നത്‌.
തന്നെ സംബന്ധിച്ച്‌ അമ്മ ഒരു കുടുംബം പോലെയാണെന്നും നിറഞ്ഞ വികാരമാണ്‌ അമ്മയെന്നും  അദ്ദേഹം പറയുന്നു. 

അമ്മ എന്ന സംഘടനയെ കുറിച്ച്‌ ആലോചന നടക്കുമേപോള്‍ ഇപ്പേഴുള്ള ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന്‌ അദ്ദേഹം പറയുന്നു. മുരളിയും വേണു നാഗവള്ളിയും ചേര്‍ന്നാണ്‌ സംഘടന രൂപീകരിച്ചതെന്നും ഇരുവരുടെയും നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ സംഘടനയില്‍ അംഗമായതെന്നും അദ്ദേഹം. 

 അമ്മ ചെണ്ടയായി മാറിയിരിക്കുകയാണെന്നും ഇപ്പോഴുള്ള പ്രശ്‌നം അതാണെന്നും ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക്‌ അമ്മയെ വലിച്ചിഴയ്‌ക്കുകയാണെന്നും ഓരോരുത്തരും കണക്കു തീര്‍ക്കുന്നതിനായി അമ്മയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

 നടി ആക്രമിക്കപ്പെട്ടതിനെ ആരും പിന്തുണയ്‌ക്കുന്നില്ലെന്നും അത്‌ നിയമ പ്രശ്‌നമാണെന്നും അദ്ദേഹം പറയുന്നു. അതിന്‌ ഉകത്തരവാദിത്വപ്പെട്ടവര്‌ഇവിടെ ഉണ്ടെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.  ഗണേഷിന്‍റെ നിലപാടുതകളെ അദ്ദേഹം തള്ളി.അമ്മ അടച്ചുപൂട്ടണമെന്ന ഗണേഷിന്റെ നിലപാടിനെയാണ്‌ അദ്ദേഹം വിമര്‍ശിക്കുന്നത്‌.വടവൃക്ഷമായി വളര്‍ന്ന അമ്മയെ അടച്ചു പൂട്ടണമെന്ന്‌ എങ്ങനെ പറയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്‌. 

 ഒന്നിച്ചിനയിച്ചവര്‍ തമ്മില്‍ സംഘടനാപരമായ ചിന്ത വന്നാല്‍ വൃത്തികേടായിരിക്കുമെന്ന്‌ അദ്ദേഹം പറയുന്നു. അമ്മയില്‍ ഊഷ്‌മളതയാണ്‌ വേണ്ടതെന്നും പകരം രാഷ്ട്രീയപരമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  കുറ്റകൃത്യവും നിയമവും വ്യക്തികളും അതിന്റേതായ വഴിക്ക്‌ പോകട്ടെയെന്നും എല്ലാത്തിനെയും കൂട്ടിക്കലര്‍ത്തി നമ്മള്‍ വിധി കര്‍ത്താക്കളാകരുതെന്നും  എന്നും സത്യത്തിന്റെ കൂടെ മാത്രമേ നില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക