Image

ജീവകാരുണ്യ പ്രവര്‍ത്തനം ഇന്നിന്റെ വെല്ലുവിളി

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 03 July, 2017
ജീവകാരുണ്യ പ്രവര്‍ത്തനം ഇന്നിന്റെ വെല്ലുവിളി
റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ കഴ്ച്ചവെച്ച  ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് രണ്ടാമത് പ്രവര്‍ത്തക കണ്‍വെന്ഷന്‍ എക്‌സിറ്റ് പതിനാറ് സുലയില്‍ സാമുഹ്യപ്രവര്‍ത്തകന്‍  ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് അയൂബ് കരൂപടന്ന അധ്യക്ഷനായിരുന്നു


ജീവകാരുണ്യ പ്രവര്‍ത്തനം ഇന്നിന്റെ വെല്ലുവിളിയാണെന്നും അശരണരായ പ്രവാസികളുടെ ഉന്നമത്തിനായ് ജാതിമത വര്‍ഗ്ഗിയ  ചിന്തകള്‍ക്കപ്പുറം മനുഷ്യസേനഹം  മുന്‍നിര്‍ത്തി പ്രവര്‍ത്ത്ക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന്റെ പ്രവര്‍ത്തനം ചുരിങ്ങിയനാള്‍കൊണ്ട് പ്രശംസിനിയമാണെന്നും പാവപെട്ട നാട്ടിലുള്ള പ്രവാസികളുടെ മക്കള്‍ക്ക്  പത്തോളം പേര്‍ക്ക് വിവാഹം നടത്തികൊടുക്കാനുള്ള തിരുമാനം ഏറെ പ്രശംസിനയമാന്നെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ശിഹാബ് കൊട്ടുകാട് ചൂണ്ടികാണിച്ചു


യോഗത്തിന് ആശംസനേര്‍ന്നുകൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പി എം എഫ് ജി സി സി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട്,ഷമീര്‍ ചാരുമൂട്, ഷാജഹാന്‍ ചാവക്കാട്, അബൂബക്കര്‍ വയനാട്, ഷില്ലര്‍ പറവൂര്‍ എന്നിവര്‍ ആശംസനേര്‍ന്നു സംസാരിച്ചു സംഘടനയുടെ റിപ്പോര്‍ട്ട് റിഷി ലത്തീഫ് അവതരിപ്പികുകയും ഷാജഹാന്‍ നിലമ്പൂര്‍ ആമുഖപ്രസംഗവും നടത്തി സുബൈര്‍ കുപ്പം സ്വാഗതവും സജ്ജാദ് തൃശ്ശൂര്‍ നന്ദിയും പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനം ഇന്നിന്റെ വെല്ലുവിളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക