Image

'ബഷീറിന്റെ പ്രേമലേഖനം'ത്തിന്റെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു; യൂട്യൂബില്‍ തരംഗമായി

Published on 03 July, 2017
'ബഷീറിന്റെ പ്രേമലേഖനം'ത്തിന്റെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു; യൂട്യൂബില്‍ തരംഗമായി
കൊച്ചി: 'ബഷീറിന്റെ പ്രേമലേഖനം' എന്ന റൊമാന്റിക്‌ കോമഡി ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബലായ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലിലൂടെയാണ്‌ ട്രൈലെര്‍ പുറത്തിറക്കിയത്‌. രണ്ടു മിനിറ്റിനുള്ളില്‍ മുഖ്യ കഥാപാത്രങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്ന ട്രൈലെര്‍ യൂട്യൂബ്‌ ഇന്ത്യയുടെ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്‌.


അനീഷ്‌ അന്‍വര്‍ സംവിധാനം നിര്‍വഹിച്ച 'ബഷീറിന്റെ പ്രേമലേഖനം'ത്തില്‍ പ്രശസ്‌ത നടിനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്‌ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഫര്‍ഹാന്‍ ഫാസിലും സന അല്‍താഫുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ജോയ്‌ മാത്യു, അജു വര്‍ഗ്ഗീസ്‌, ആശ അരവിന്ദ്‌, കണാരന്‍ ഹരീഷ്‌, സുനില്‍ സുഖദ, മണികണ്‌ഠന്‍, ഷാനവാസ്‌, ശ്രീജിത്ത്‌ രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. 

ഷിനോദ്‌, ഷംസീര്‍, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം സഞ്‌ജയ്‌ ഹാരിസും ചിത്രസംയോജനം രഞ്‌ജിത്ത്‌ ടച്ച്‌റിവറുമാണ്‌. ങൗ്വശസ247 (മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. ഫോര്‍ട്ട്‌ എന്റര്‍ടൈന്‍മെന്റ്‌ Fort Entertainment))േന്റെ ബാനറിലാണ്‌ നിര്‍മിച്ചിട്ടുള്ള ഈ ചിത്രം ജൂലൈ 21ന്‌ തീയേറ്ററുകളില്‍ എത്തും.

ഒഫീഷ്യല്‍ ട്രൈലെര്‍ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=FwBIUkdi4FY


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
'ബഷീറിന്റെ പ്രേമലേഖനം'ത്തിന്റെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു; യൂട്യൂബില്‍ തരംഗമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക