Image

സത്യസ്വരൂപിണി...(തൊടുപുഴ കെ.ശങ്കര്‍)

തൊടുപുഴ കെ.ശങ്കര്‍ Published on 04 July, 2017
സത്യസ്വരൂപിണി...(തൊടുപുഴ കെ.ശങ്കര്‍)
സത്യസ്വരൂപീണി,  മൂകാംബികേ, അമ്മേ,
സപ്തസ്വരങ്ങള്‍ തന്‍ സ്വാരാംശമേ!
അക്ഷരദേവതേ, ജ്ഞാനാംബികേ, ചെമ്മേ,
അക്ഷികളാല്‍ കടാക്ഷിയ്‌ക്കേണമേ!
നിന്‍വാഗ്പിലാംസംതാന്‍മല്‍വിരല്‍ത്തുമ്പിലും
നാവിലും വര്‍ഷിപ്പതക്ഷരങ്ങള്‍!
എന്നുമെന്‍ മാനസപുഷ്പതല്പത്തിന്‍നീ
വന്നുപവിഷ്ടയായീടേണമേ!
പൊന്നിന്‍ ചിലങ്ക കിലുങ്ങും നിന്‍പാദങ്ങ-
ളൊന്നൊന്റെമൂര്‍ദ്ധാവില്‍സ്പര്‍ശിയ്ക്കണേ!
പത്മാസന! മമജിഹ്വാഗ്രത്തില്‍ തവ
പത്മാംഗുലി പതീഞ്ഞീടേണമേ!
കൊല്ലൂരില്‍ വാണിടും ദേവീ, സൗപര്‍ണ്ണികാ
കല്ലോലമാലതന്നാരവത്തില്‍,
കേള്‍ക്കുന്നു ഞാന്‍ തവനാമാവലികള്‍ തന്‍
കോള്‍മയിര്‍ കൊള്ളിച്ചുസൗകുമാര്യം!
അര്‍ത്ഥിച്ചിടുന്നേന്‍ ഞാന്‍ അംബേ, വിദ്യാധനം
അര്‍പ്പിച്ചിടുന്നേന്‍ സ്വജീവിതമേ!
ദേവികേ, ഭക്തപ്രിയേനിന്‍നിരന്തരം-
സേവനംമാത്രമാണെന്റെ ലക്ഷ്യം!

സത്യസ്വരൂപിണി...(തൊടുപുഴ കെ.ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക