Image

ഒടിയനും പ്രണവിന്റെ അരങ്ങേറ്റ ചിത്രവും ഒരേ ദിവസം ചിത്രീകരണം തുടങ്ങും

Published on 04 July, 2017
 ഒടിയനും പ്രണവിന്റെ അരങ്ങേറ്റ ചിത്രവും  ഒരേ ദിവസം ചിത്രീകരണം തുടങ്ങും


മോഹന്‍ലാല്‍ ചിത്രമായ ഒടിയനും, ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന പ്രണവ്‌ മോഹന്‍ലാല്‍ അരങ്ങേറ്റ ചിത്രത്തിനും ഒരേ ദിവസം തുടക്കമാകും. രണ്ട്‌ സിനിമകളുടെയും ചിത്രീകരണം ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ തുടങ്ങും. 

ഒടിയന്‍ മോഷന്‍ പോസ്റ്റര്‍ ഇന്നലെ പുറത്തുവന്നിരുന്നു. വി എ ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രധാനമായും ഹൈദരാബാദ്‌ ഫിലിം സിറ്റി, പാലക്കാട്‌, ബനാറസ്‌ എന്നിവിടങ്ങളിലാണ്‌ ചിത്രീകരിക്കുന്നത്‌. പൂജയാണ്‌ തിരുവനന്തപുരത്ത്‌ നടക്കുക.

 ലാല്‍ജോസ്‌ സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്‌തകം എന്ന സിനിമയുടെ ലൊക്കേഷനില്‍ തിരുവനന്തപുരത്താണ്‌ മോഹന്‍ലാല്‍ ഉള്ളത്‌.

ഒന്നാമന്‍, പുനര്‍ജനി എന്നീ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച പ്രണവ്‌ നായകനായി അരങ്ങേറുന്ന സിനിമയുടെ രചനയും ജീത്തു ജോസഫ്‌ ആണ്‌. ഒടിയന്‍ എന്ന സിനിമയും പ്രണവ്‌ മോഹന്‍ലാല്‍ ചിത്രവും ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ നിര്‍മ്മിക്കുന്നത്‌. 

മോഹന്‍ലാലിന്റെ ജന്മനാട്ടില്‍ പുതിയ സിനിമയുടെ പൂജയും, മകന്റെ ആദ്യ സിനിമയുടെ പൂജയും ഒരുമിച്ച്‌ നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക