Image

ഇത്തിഹാദ് എയറിലെ അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കൊണ്ടുപേകാം

ജോര്‍ജ് ജോണ്‍ Published on 04 July, 2017
ഇത്തിഹാദ് എയറിലെ അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കൊണ്ടുപേകാം
ഫ്രാങ്ക്ഫര്‍ട്ട്-അബുദാബി: അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കൊണ്ടുപേകാന്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി ഇത്തിഹാദ് എയര്‍ വെയ്‌സ് സി.ഇ.ഒ. പീറ്റര്‍ ബൗംഗാര്‍ട്ടനര്‍ അറിയിച്ചു. അമേരിക്കന്‍ ആഭ്യന്തരസുരക്ഷ വകുപ്പിന്റെ അനുമതിയോടെയാണ് വിലക്ക് നീക്കുന്നത്. യാത്രക്കാര്‍ക്ക് ലാപ്‌ടോപ്, ടാബ്ലറ്റുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കൈയില്‍ കൊണ്ടുപോകാം.

അബുദാബിയില്‍ നിന്നും നാല്‍പ്പത്തിയഞ്ച് വിമാന സര്‍വീസുകളാണ് ഇത്തിഹാദ് എയര്‍വെയ്‌സ് അമേരിക്കയിലെ ആറ് നഗരങ്ങളിലേക്കായി ഒരാഴ്ച്ചയില്‍ സര്‍വീസ് നടത്തുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കൊണ്ടുപേകാനുള്ള ഈ സൗകര്യം അമേരിക്കയില്‍
താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ ഇന്ത്യയിലേക്കും, മറ്റ് സ്ഥലങ്ങളിലേക്കും ഇത്തിഹാദ്
എയര്‍വെയിസിലുള്ള യാത്രകള്‍ക്കും ഉപയോഗപ്പെടുത്താം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക