Image

ലെനീഷ് ജോണിന് യോഗാചാര്യ പുരസ്‌കാരം

Published on 04 July, 2017
ലെനീഷ് ജോണിന് യോഗാചാര്യ പുരസ്‌കാരം

 
മെല്‍ബണ്‍ : അഥര്‍വനിക് ക്രിയാ യോഗയിലൂടെ ആരോഗ്യ പ്രശ്‌നം അനുഭവിക്കുന്നവരെ സഹായിക്കുകവഴി പ്രശസ്തനായ ലെനീഷ് ജോണിന് യോഗാചാര്യ പുരസ്‌കാരം സമ്മാനിച്ചു.

തിരുവനന്തപുരം കാളിമല വരന്പതി മഹോല്‍സവത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് ഹെയ് അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ പ്രശസ്ത നടി സനൂഷ, തോട്ടക്കാട് ശശി, അനന്തപുരി ഹിന്ദുധര്‍മ്മപരിഷത് ജനറല്‍ സെക്രട്ടറി എം.ഗോപാല്‍, സ്വാമി ശാന്തി പ്രസാദ്, സി. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചി വടുതല സ്വദേശിയായ ലെനീഷ് കഴിഞ്ഞ എട്ടു വര്‍ഷമായി മെല്‍ബണിലാണ് താമസം. കൊച്ചി വേദ സയന്‍സ് യോഗാ മാസ്റ്റര്‍ ഇന്ത്യാ ജോസ് ജേക്കബിന്റെ കീഴിലാണ് ലെനീഷ് പരിശീലനം നേടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അഥര്‍വനിക്ക് ക്രിയ പരിശീലിപ്പിക്കുകയും ആരോഗ്യ പ്രശ്‌നം അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്തതിന് ഓസ്‌ടേലിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് സമൂഹനന്മയെ കരുതി സിറ്റിഷണ്‍ഷിപ്പിന് നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ ആചാര്യ അനുഷ്ഠാനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ഇന്ത്യയില്‍ നിന്നും അത് മറ്റ് രാജ്യത്ത് അത് പരിശീലിപ്പിക്കുകയും ചെയ്ത നടപടിയെ റിച്ചാര്‍ഡ് ഹേയ് എംപി പ്രശംസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക