Image

ഗ്രാന്മ പ്രവര്‍ത്തനം ആരംഭിച്ചു

Published on 04 July, 2017
ഗ്രാന്മ പ്രവര്‍ത്തനം ആരംഭിച്ചു
   മെല്‍ബണ്‍: ഓസ്‌ട്രേലിയായില്‍ കുടിയേറിയിട്ടുള്ളവരും ഇടതുപക്ഷ പുരോ ഗമനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിട്ടുള്ളവരും പുരോഗമന ചിന്താഗതിക്കാരുമായ പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ കേരള പ്രവാസി സംഘത്തിന്റെ അംഗീകാരത്തോടെ ഗ്രാന്‍ഡ് ഓസ്‌ടേലിയന്‍ നാഷണല്‍ മലയാളി അസോസിയേഷന്‍  എന്ന പേരില്‍ സംഘടന രൂപീകരിച്ചു.

സാമൂഹ്യ സാംസ്‌കാരീക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം ഇടതുപക്ഷപ്രസ്ഥാനങ്ങളുമായിട്ട് ബന്ധം നിലനിര്‍ത്തികൊണ്ട് ഓസ്‌ടേലിയായില്‍ ചിതറിക്കിടക്കുന്ന ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരായ മുഴുവന്‍ മലയാളികളെയും ഏകീകരിക്കുകയും വര്‍ഗീയ തീവ്രവാദ ഫാസിസ്റ്റ് പ്രതിലോമശക്തികളെ നേരിടുക, ഒരു നൂതന സംഘടനാസംസ്‌കാരം വളര്‍ത്തിയെടുക്കുക, മനുഷ്യജീവിതത്തെ ബാധിക്കുന്ന ആനുകാലിക സംഭവവികാസങ്ങളെ ആസ്പദമാക്കി ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക, ഒപ്പം മലയാളി സമൂഹത്തിന് പ്രയോജനപ്രദമായ ഹൃസ്വകാല ദീര്‍ഘകാല പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഒരു സ്ഥിരം വേദിയായി നിലകൊള്ളുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യം.

ഇടതുപക്ഷ പ്രവാസി സംഘടനകളുടെ ചുമതലക്കാരനായ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയാണ് സംഘടനയുടെ മാര്‍ഗദര്‍ശി.

പുതിയ ഭാരവാഹികളായി പ്രമോദ് ലാല്‍ (പ്രസിഡന്റ്), ബാബു മണലേല്‍, അനൂപ് അലക്‌സ് (വൈസ് പ്രസിഡന്റുമാര്‍), അമേഷ് കുമാര്‍ (സെക്രട്ടറി), അരുണ്‍ രാജ്, സുനില്‍ മുഹമ്മദ് (ജോയിന്റ് സെക്രട്ടറിമാര്‍), അജീഷ് ജോസ് (ട്രഷറര്‍), ബിജു ചെരിയംകാലായില്‍, ഇ.പി. ഷംജു (ഓഡിറ്റര്‍മാര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഡോ.ബിജു മാത്യൂ, വിന്‍സ് മാത്യൂ , അനീഷ് ജോസഫ്, സാജു മോളോത്ത്, റോയി തോമസ്, സനല്‍.ഗ, എബ്രാഹം ജോണ്‍, ജോസ് ജോസഫ്, ബിന്ദു പ്രമോദ്, ലിസി വര്‍ഗീസ്, പ്രീയങ്ക അരുണ്‍ എന്നിവരേയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക