Image

നഴ്‌സുമാരുടെ സമരം അടിയന്തരമായി പരിഹരിക്കണം’

Published on 04 July, 2017
നഴ്‌സുമാരുടെ സമരം അടിയന്തരമായി പരിഹരിക്കണം’

      മെല്‍ബണ്‍: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഫാക്‌സ് അയയ്ക്കാനും യോഗം തീരുമാനിച്ചു. 

നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെങ്കില്‍ സാന്പത്തിക സഹായം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കുവാനും സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് മലയാളി നഴ്‌സുമാരുടെ യോഗം വിളിച്ചു ചേര്‍ക്കുവാനും യോഗത്തില്‍ തീരുമാനമായി. 

യോഗത്തില്‍ പ്രസിഡന്റ് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. പ്രതീഷ് മാര്‍ട്ടിന്‍, ദിലീപ് രാജേന്ദ്രന്‍, ലോകന്‍ രവി, അജിത ചിറയില്‍, സോജന്‍ തോമസ്, ബിനീഷ്, ചാള്‍സ്, ഗീതു എലിസബത്ത് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക