Image

അനുഗ്രഹമഴയില്‍ ഡെര്‍ബി തിരുനാള്‍ അവിസ്മരണീയമായി

Published on 04 July, 2017
അനുഗ്രഹമഴയില്‍ ഡെര്‍ബി തിരുനാള്‍ അവിസ്മരണീയമായി

      ഡെര്‍ബി: ആരാധനാസ്തുതികള്‍ ഭക്തിസാന്ദ്രമാക്കിയ ഡെര്‍ബി തിരുനാള്‍ വിശ്വാസികള്‍ക്കു നവ്യാനുഭവമായി. ഞായറാഴ്ച ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന തിരുനാള്‍ കര്‍മങ്ങളില്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഉച്ചകഴിഞ്ഞ് രണ്ടിനു സെന്റ് ജോസഫ് പള്ളി വികാരി കൊടി ഉയര്‍ത്തിയതോടെ തിരുനാളിനു തുടക്കമായി. 

തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു റവ.ഫാ. ടോം പാട്ടശേരില്‍ നേതൃത്വം നല്‍കി. വിശ്വാസികളുടെ സജീവമായ പങ്കാളിത്തംകൊണ്ട് ബലിയര്‍പ്പണം ഏറെ ശ്രദ്ധേയമായി. തുടര്‍ന്നു വാദ്യമേളങ്ങളുടെ അകന്പടിയോടെ നടന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി. അടിമ വയ്ക്കുന്നതിനും ഏഴുന്നെള്ളിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. ബോള്‍ട്ടണ്‍ ബോയ്‌സ് ചെണ്ടയില്‍ തീര്‍ത്ത താളം വിസ്മയക്കാഴ്ചയായി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. വികാരി റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, പ്രസുദേന്തിമാര്‍ എന്നിവര്‍ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക